റി​ക്കാ​ർ​ഡ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി കു​വൈ​ത്ത്
Monday, June 10, 2019 11:07 PM IST
കു​വൈ​ത്ത് സി​റ്റി : ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി കു​വൈ​ത്ത്. 50.2 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും താ​പ​നി​ല ഉ​യ​ർ​ന്ന് ത​ന്നെ നി​ൽ​ക്കു​മെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​വി​ലെ ചൂ​ടി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നും താ​പ​നി​ല കൂ​ടു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ൻ ഈ​സ റ​മ​ദാ​ൻ പ​റ​ഞ്ഞു. അ​തി​നി​ടെ കു​വൈ​ത്തി​ലെ ജോ​ലി സ​മ​യ​ത്തി​ൽ മാ​റ്റം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ർ​ലി​മെ​ന്‍റ് അം​ഗം ഫൈ​സ​ൽ അ​ൽ ക​ന്ത​രി രം​ഗ​ത്ത് വ​ന്നു. വേ​ന​ൽ​ക്കാ​ല​മാ​യ ജൂ​ണ്‍ ഒ​ന്ന് മു​ത​ൽ ഓ​ഗ​സ്റ്റ് 31 വ​രെ വൈ​കീ​ട്ട് 5 മ​ണി മു​ത​ൽ വൈ​കീ​ട്ട് 10 വ​രെ സ​മ​യം മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ ബി​ൽ കൊ​ണ്ട് വ​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ