എച്ച്.അബ്ദുൽ മജീദ് നിര്യാതനായി
Tuesday, June 11, 2019 2:45 PM IST
അഞ്ചൽ: റിട്ട. ഹെഡ് മാസ്റ്ററും പൗരപ്രമുഖനുമായ കൊല്ലം അഞ്ചൽ കരുകോണ്‍ തെങ്ങുവിളയിൽ എച്ച്.അബ്ദുൽ മജീദ് (86) നിര്യാതനായി. കരുകോണ്‍ ഗവ. ഹൈസ്കൂൾ, അഞ്ചൽ വെസ്റ്റ് ഹൈസ്കൂൾ, കടക്കൽ ഹൈസ്കൂൾ, കുളത്തുപ്പുഴ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. കരുകോണ്‍ ഹൈസ്കൂളിൽനിന്നാണ് ഹെഡ് മാസ്റ്ററായി വിരമിച്ചത്. അലയമണ്‍ മുസ്‌ലിം ജമാ അത്ത് പ്രസിഡന്‍റായിരുന്നു.

ഭാര്യ: കരുകോണ്‍ എച്ച്.എസ്.എസ് റിട്ട. അധ്യാപിക എം.ആരിഫാ ബീവി. മക്കൾ: എ.എം. സജിത്ത് (മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം, ജിദ്ദ), സുജ, ഷീജ (ഹസൻ ഗസാവി ഹോസ്പിറ്റൽ, ജിദ്ദ).

മരുമക്കൾ: പി.എം. മായിൻ കുട്ടി (മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം, ജിദ്ദ), എസ്. സീനത്ത് ( അധ്യാപിക, പുനലൂർ എച്ച്.എസ്.എസ്), സജീവ് എം.എച്ച് (മദീന).