ജിദ്ദ : ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന സന്ദേശവുമായി സൗദി കെ എംസിസി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സേവനത്തിന് അയക്കുന്ന വോളണ്ടിയർമാരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലനിൽനിന്ന് അപേക്ഷ ഫോറം സ്വീകരിച്ച് കൊണ്ട് സൗദി കെ.എംസിസി പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
മുൻ വർഷങ്ങളിൽ സേവനം നടത്തി പരിജയ സന്പന്നരായ വോളണ്ടിയർമാർക്ക് മുൻഗണന നൽകിയാണ് ഇത്തവണ ജിദ്ദ കെ.എംസിസി വോളണ്ടിയർ രജിസ്ട്രേഷൻ നടത്തുക. ശറഫിയ്യയിലെ ജിദ്ദ കെഎംസിസി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹജ്ജ് സെൽ രജിസ്ട്രേഷൻ കൗണ്ടറിൽ ഫോറം പൂരിപ്പിച്ച് നൽകിയാണ് വോളണ്ടിയർമാർ രജിസ്ട്രർ ചെയ്യേണ്ടത്. വോളണ്ടിയർ രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന മുറക്ക് വോളണ്ടിയർക്കുള്ള പരിശീലനം ആരംഭിക്കും.
വിദ്ഗധ ഡ്രൈവർമാരടങ്ങുന്ന പാനലാണ് പരിശീലനത്തിന് നേതൃത്വം നൽകുക.ആദ്യ തീർത്ഥാടക സംഘം വിശുദ്ധ ഭൂമിയിലെത്തുന്ന മുറക്ക് തന്നെ കെഎംസിസി വോളണ്ടിയർ ടീം സേവനത്തിനിറങ്ങുന്നതാണ്. വിമാനത്താവളങ്ങളിലും ബസ് സ്റ്റേഷനുകളിലും ഇരുഹറം പരിസരങ്ങളിലും കേന്ദ്രീകരിച്ച് സേവനം ചെയ്യുന്ന വോളണ്ടിയർ കോർ ഹജ്ജ് വേളയിൽ അറഫ, മിന, മുസ്തലിഫ, തുടങ്ങി പുണ്യഭൂമിയിലെ എല്ലാ തീർഥാടക കേന്ദ്രങ്ങളിലും പ്രത്യേക ടീമുകളായി സേവനം ചെയ്യും.
വഴിതെറ്റി പോവുന്ന ഹാജിമാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുക. അപകടങ്ങളിൽ പെടുന്നവരെ ആശുപത്രികളിലെത്തിക്കുക. നടക്കാൻ കഴിയാത്തവർക്ക് വീൽചെയർ സഹായം നൽകുക. ഹാജിമാർക്ക് കഞ്ഞിയും കുടിവെള്ളവും പാത രക്ഷകളും വിതരണം ചെയ്യുന്നതാക്കക്കുള്ള പ്രവർത്തനങ്ങാണ് കെ.എം.സി സി നിർവഹിക്കുക ഇന്ത്യൻ ഹജ്ജ് മിഷനുമായും മുതവഫുകളുമായും സഹകരിച്ചാണ് കെ.എംസിസി ഹജ്ജ് സെൽ പ്രവർത്തിക്കുക. ജിദ്ദ കെ.എംസിസി ഓഫീസിൽ നടന്ന ഹജ്ജ് സെൽ ഉപസമിതി രോഗത്തിൽ അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിന്പ്ര, അൻവർ ചേരങ്കെ, വി.പി മുസ്തഫ, സി.കെ.റസാഖ് മാസ്റ്റർ, അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന് ,മജീദ് പുകയൂർ, നാസർ മച്ചിങ്ങൽ, എ.കെ.ബാവ ,സി.സി.കരീം, സീതി കൊളക്കാടൻ, ലത്തീഫ് പൂനൂർ, ഷബീറലി കോഴിക്കോട്, വിവിധ ഉപസമിതി ഭാരവാഹികളും പങ്കെടുത്തു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ