യുഎഇയിലെ പുരാതന ക്രൈസ്തവ കേന്ദ്രം സന്ദർശകർക്കു തുറന്നുകൊടുത്തു
Friday, June 14, 2019 1:59 AM IST
അ​​​ബു​​​ദാ​​​ബി: യു​​​എ​​​ഇ​​​യി​​​ൽ പു​​​രാ​​​വ​​​സ്തു ഗ​​​വേ​​​ഷ​​​ക​​​ർ ക​​​ണ്ടെ​​​ത്തി​​​യ അ​​​തി​​​പു​​​രാ​​​ത​​​ന ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും സ​​​ന്യാ​​​സാ​​​ശ്ര​​​മ​​​ത്തി​​​ന്‍റെ​​​യും അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കാ​​​യി തു​​​റ​​​ന്നു കൊ​​​ടു​​​ത്തു.

എ​​​ൺ​​​പ​​​ത്തേ​​​ഴു ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള സ​​​ർ ബ​​​ന്യാ​​​സ് ദ്വീ​​​പി​​​ൽ എ​​​ഡി 600ൽ ​​​നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ 1992ലാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തു സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്ക് തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ന്ന ച​​​ട​​​ങ്ങ് സ​​​ഹി​​​ഷ്ണു​​​താ വ​​​കു​​​പ്പു മ​​​ന്ത്രി ഷേ​​​ക്ക് ന​​​ഹ്യാ​​​ൻ ബി​​​ൻ മു​​​ബാ​​​റ​​​ക് അ​​​ൽ ന​​​ഹ്യാ​​​ൻ ഇ​​​ന്ന​​​ലെ നി​​​ർ​​​വ​​​ഹി​​​ച്ചു.

സ​​​ന്യാ​​​സി​​​ക​​​ളു​​​ടെ അ​​​റ​​​ക​​​ൾ (സെല്ലു​​​ക​​​ൾ), പ്രാ​​​ർ​​​ഥ​​​നാ മു​​​റി​​​ക​​​ൾ, ക​​​ളി​​​മ​​​ൺ പാ​​​ത്ര​​​ങ്ങ​​​ൾ, ജ​​​ല​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ക്കെ വി​​​വി​​​ധ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ത്തി​​​യ പു​​​രാ​​​വ​​​സ്തു ഖ​​​ന​​​ന​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.