മന്ത്രി വി. മുരളീധരന് കെഎംസിസി നിവേദനം നൽകി
Friday, June 14, 2019 10:02 PM IST
ദുബായ്: പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി.മുരളീധരന് കെഎംസിസി നിവേദനം നൽകി.ഇന്ത്യൻ കോൺസൽ ജനറൽ വിപുലിന്‍റെ നേതൃത്വത്തിൽ കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങരയാണ് നിവേദനം സമർപ്പിച്ചത്.

ചടങ്ങിൽ പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ, ദേശീയ പ്രസിഡണ്ട് ഡോ:പുത്തൂർ റഹ്മാൻ, മുൻ സംസ്ഥാന പ്രസിഡന്‍റ് പി.കെ അൻവർ നഹ,സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, റയീസ് തലശേരി, അഡ്വ.ഇബ്രാഹിം ഖലീൽ, എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ