ഇബ്രയുടെ മനം തണുപ്പിച്ച് ശവ്വാൽ നിലാവ് പെയ്തു
Saturday, June 15, 2019 3:22 PM IST
ഇബ്ര : പ്രവാസി ഇബ്ര ലുലു ഹൈപ്പർ മാർക്കറ്റിന്‍റെ സഹകരണത്തോടെ നടത്തിയ ശവ്വാൽ നിലാവ് മികവാർന്ന പരിപാടികളോടെ പെയ്തിറങ്ങി.

പ്രവാസി ഇബ്ര പ്രസിഡന്‍റ് ഇ.ആർ ജോഷി ശവ്വാൽ നിലാവ് ഉദ്ഘാടനം ചെയ്തു . റഹ്മത്തുള്ള എരഞ്ഞോളി മൂസ അനുസ്മരണ പ്രഭാഷണം നടത്തി . ജനറൽ സെക്രട്ടറി മുഹമ്മദ്‌ റിയാസ് അധ്യക്ഷത വഹിച്ചു . തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറി .

മനു , സഞ്ചു , കിരൺ , ലക്സി ,ഇമത്യാസ് അലി , ഇഷാൽ ദുവ ഖാൻ , ആദില സഫ എന്നിവർ അണിനിരന്ന ഗാന മേള മികച്ച നിലവാരം പുലർത്തി . എരഞ്ഞോളി മൂസയുടെ പാട്ടുകൾ പരിപാടിക്ക് മിഴിവേറി . ഇബ്ര വനിതാ വിഭാഗം ജോയിന്‍റ് കൺവീനർ ജസീല അബ്ദുള്ളയും ഇന്ത്യൻ സ്കൂൾ നൃത്ത അധ്യാപിക കലാമണ്ടലം രാജിയും ഒരുക്കിയ ഒപ്പന , സിനിമാറ്റിക് ഡാൻസ് , വെൽക്കം ഡാൻസ് തുടങ്ങിയ നൃത്ത രൂപങ്ങളും അരങ്ങേറി .

പരിപാടിയോടനുബന്ധിച്ചു നടന്ന മൈലാഞ്ചി ഫെസ്റ്റിൽ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു . ജാസ്മിൻ , അസ്മ , സഫിയ എന്നിവർ ആദ്യ മൂന്ന് സമ്മാനങ്ങൾ നേടി . വിജയികൾകൾക്കുള്ള സമ്മാനങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ നജീബ് നൽകി . കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഇ യാസിർ , നൗഷാദ് ചെമ്മയിൽ , ജസീല അബ്ദുള്ള എന്നിവർ സമ്മാനിച്ചു .

പരിപാടികൾക്ക്‌ ഒ.പി. അലി , മനു പ്രസാദ് , സഫീർ ,ബാലാജി , ഫെമീർ , നുജൂം , ഷരീഫ് , ഷഫീക്ക് , ജയപ്രകാശ് , ഷാഹുൽ , ഷമീർ,മുജീബ് സിബിൻ , അർഷാദ് എന്നിവർ നേതൃത്വം നൽകി.