തെരഞ്ഞെടുപ്പ്ഫലം വിശകലം ചെയ്യാന്‍ കെഎംസിസി ചര്‍ച്ചാസദസ് സംഘടിപ്പിച്ചു
Sunday, June 16, 2019 3:16 PM IST
ജുബൈല്‍: ഇന്ത്യയാകെ പ്രതീക്ഷയോടെ നേരിട്ട 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രവാസ ലോകത്തുള്ള ഇന്ത്യക്കാരും വളരെ അധികം ഉറ്റു നോക്കിയ തെരഞ്ഞെടുപ്പായിരുന്നു, തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശം എന്ന വിഷയത്തില്‍ ജുബൈല്‍ കെഎംസിസി ഹോസ്പിറ്റല്‍ ഏരിയ കമ്മിറ്റി ജുബൈലിലെ സാമൂഹ്യ, രാഷ്ട്രീയ, മത സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ചര്‍ച്ചാസദസ് സംഘടിപ്പിച്ചു. കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന സന്ദേശവും പ്രകടന പത്രികയും താഴെ തട്ടില്‍ പൂര്‍ണമായി എത്തിക്കാന്‍ കഴിയാത്തതും, ബിജെപിയുടെ ഭരണപരിചയം കൃത്യമായി ജനങ്ങളില്‍ ചര്‍ച്ചയാക്കാന്‍ കഴിയാത്തതും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി എന്നും, ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മനസിലാക്കി താഴെ തട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കണം എന്നും ചര്‍ച്ചാ സദസ് ഉദ്ഘടനം ചെയ്തു കൊണ്ട് കെഎംസിസി സൗദി നാഷണല്‍ കമ്മറ്റി സെക്രട്ടറിയേറ്റ് അംഗം സക്കീര്‍ അഹമ്മദ് പറഞ്ഞു. ഏരിയ ജനറല്‍ സെക്രട്ടറി ശിഹാബ് കൊടുവള്ളി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് സലാം ആലപ്പുഴ അധ്യക്ഷത വഹിച്ചു.

ഒഐസിസി പ്രതിനിധികളായ അഡ്വ :ആന്റണി, നൂഹ് പാപ്പിനശേരി, ശിഹാബ് കായംകുളം എന്നിവരും, ജുബൈല്‍ കെഎംസിസി നേതാക്കളായ ഉസ്മാന്‍ ഒട്ടുമ്മല്‍, സൈദലവി പരപ്പനങ്ങാടി, നിയാസ് വാണിയമ്പലം വെല്‍ഫെയര്‍ പാര്‍ട്ടി. ഷഫീക് ഫോക്കസ് ജുബൈല്‍, ബാപ്പു തേഞ്ഞിപ്പലം, ഫസല്‍ സാഫ്ക്ക ജുബൈല്‍, സലാഹുദ്ധീന്‍ വിസ്ഡം, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര സഖ്യ0 പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകം ആക്കണം എന്നും, കോണ്‍ഗ്രസിന് മാത്രമേ സംഘപരിവാറിനെ നേരിട്ട് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ കഴിയൂ എന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിലയിരുത്തി. ബഷീര്‍ ബാബു കൂളിമാട് ചര്‍ച്ചകള്‍ക്ക് മറുപടി പ്രസംഗം നടത്തി, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ബഷീര്‍ താനൂര്‍, പോര്‍ട്ട് ഏരിയ കമ്മിറ്റി പ്രസിഡന്റ് റാഫി കൂട്ടായി, ജനറല്‍ സെക്രട്ടറി ഇബ്രാഹിം കുട്ടി താനൂര്‍, സിറ്റി കമ്മിറ്റി സെക്രട്ടറി ഇല്യാസ് പെരിന്തല്‍മണ്ണ, ഹോസ്പിറ്റല്‍ ഏരിയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബഷീര്‍ വെട്ടുപാറ, മാലിക് എമര്‍ജിങ്, മുഫസില്‍ തൃശൂര്‍, റഷീദ് കയ്പാക്കല്‍, യാസര്‍ സിപി, റഷീദ് പാഴൂര്‍, ഷഫീക് സഹദ് ബൂഫിയ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശാമില്‍ ആനികാട്ടില്‍ നന്ദി പറഞ്ഞു.