ബിഡികെ കുവൈത്ത് ലോകരക്തദാതൃ ദിനാചരണം നടത്തി
Monday, June 17, 2019 7:28 PM IST
കുവൈത്ത്: ലോക രക്തദാതൃ ദിനാചരണത്തിന്‍റെ ഭാഗമായി ജൂൺ 14 ന് കുവൈത്ത് സെന്‍റ് ബേസിൽ OCYM ന്‍റെ സഹകരണത്തോടെ ജാബ്രിയ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതിലധികം പേർ രക്തം ദാനം ചെയ്തു. സെന്‍റ് ബേസിൽ ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രക്തദാനപ്രവർത്തനങ്ങളിൽ പങ്കാളികളായത്.

ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനം ഫാ. മാത്യു എം. മാത്യു രക്തദാനം ചെയ്ത് നിർവഹിച്ചു. ബിഡികെ കുവൈത്ത് അഡ്വൈസറി ബോർഡ് മെമ്പർമാരായ മുരളി എസ്. പണിക്കർ, രാജൻ തോട്ടത്തിൽ, യുവജനപ്രസ്ഥാനം ഭാരവാഹികളായ ജിജി ജോർജ്ജ്, ബിച്ചു സ്റ്റീഫൻ, ജിസു ജോൺ ഐസക്, യാത്ര കുവൈറ്റ് പ്രസിഡന്‍റ് അനിൽ ആനാട് എന്നിവർ രക്തദാതാക്കൾക്ക് ആശംസകൾ നേർന്നു. മനോജ് മാവാലിക്കര സ്വാഗതവും, രമേശൻ നന്ദിയും പറഞ്ഞു. മുനീർ പി. സി., റോസ്മിൻ സോയൂസ്, ജയ ജയശ്രീ, ധന്യ ജയകൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ