സൗ​ദി പൗ​ര​ന്മാ​ർ​ക്ക് ഇ-​വീ​സ അ​നു​വ​ദി​ച്ച് ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ
Tuesday, June 18, 2019 7:36 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന സൗ​ദി പൗ​ര​ന്മാ​ർ​ക്ക് ഇ-​വീ​സ സം​വി​ധാ​ന​മാ​യി. സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഡോ. ​ഔ​സാ​ഫ് സ​യി​ദാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. വി​ര​ല​ട​യാ​ളം അ​ട​ക്ക​മു​ള്ള സ​ങ്കീ​ർ​ണ​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി.

indianvisaonline.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. പാ​സ്‌​പോ​ർ​ട്ട് വി​വ​ര​ങ്ങ​ളും വി​സ ചാ​ർ​ജും ഓ​ൺ​ലൈ​നി​ൽ അ​ട​ക്കാ​ൻ സൗ​ക​ര്യം ഉ​ണ്ട്. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചാ​ല്‍ 72 മ​ണി​ക്കൂ​റി​ന​കം വീ​സ ല​ഭി​ക്കും. ഒ​രു വ​ർ​ഷ​മാ​യി​രി​ക്കും ഇ​തി​ന്‍റെ കാ​ലാ​വ​ധി.

ഇ​ന്ത്യ​യി​ൽ വി​മാ​നം ഇ​റ​ങ്ങി​യാ​ല്‍ അ​വി​ടെ​നി​ന്നു വീസ കൈ​പ്പ​റ്റാം. പ്രി​ന്‍റ് ഔ​ട്ട് എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ൽ സ​മ​ർ​പ്പി​ച്ചാ​ൽ ഇ-​വീ​സ പാ​സ്പോ​ര്‍​ട്ടി​ല്‍ സ്റ്റാ​മ്പ് ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തി​യ ഇ-​വി​സ ല​ഭ്യ​മാ​കു​ന്ന​തോ​ടെ അ​നാ​യാ​സം ഇ​ന്ത്യ​യി​ലെ​ത്താ​മെ​ന്ന​തി​നാ​ല്‍ ടൂ​റി​സം മേ​ഖ​ല​യ്ക്ക് വ​ന്‍ നേ​ട്ട​മാ​കും.

നി​ല​വി​ല്‍ ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​തി​ന് വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്ത​ല്‍, ബാ​ങ്ക് സ്റ്റേ​റ്റ്‌​മെ​ന്‍റ് സ​മ​ര്‍​പ്പി​ക്ക​ല്‍, അ​ഭി​മു​ഖം തു​ട​ങ്ങി ക​ട​മ്പ​ക​ളേ​റെ​യു​ണ്ടാ​യി​രു​ന്നു. ഇ-​വീ​സ സം​വി​ധാ​നം അ​നു​വ​ദി​ച്ച​ത് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സൗ​ദി വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് വ​ര്‍​ധി​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.