യാത്രയയപ്പു നൽകി
Tuesday, June 18, 2019 7:40 PM IST
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ചു മാൾട്ടയിലേക്ക് പോകുന്ന കേളി കലാസാംസ്കാരികവേദി ന്യൂ സനയ്യ ഏരിയ ലാസുർദി യൂണിറ്റ്‌ വൈസ് പ്രസിഡന്‍റും സാംസ്കാരിക വിഭാഗം കൺവീനറുമായിരുന്ന ജിനു വർഗീസിന് യൂണിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.

കഴിഞ്ഞ പതിനൊന്നു വർഷമായി റിയാദിലെ അൽ മന്‍ഹൽ വാട്ടർ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്ന ജിനു, അഭിനേതാവ്, ഗായകൻ , സ്‌പോട്‌സ് ഇനങ്ങളിലും തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ന്യൂ സനയ്യ ലാസുർദ് യൂണിറ്റ്‌ പരിധിയിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ രാജേഷ്‌ മാവൂർ ആമുഖ പ്രഭാഷണം നടത്തി.യൂണിറ്റ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ്‌ പ്രസിഡന്‍റ് രാജീവൻ അധ്യക്ഷത വഹിച്ചു. കേളി ജോയിന്‍റ് സെക്രട്ടറിയും ന്യൂ സനയ്യ രക്ഷാധികാരി കൺവീനറുമായ ഷമീർ കുന്നുമ്മൽ, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ സുരേഷ് കണ്ണപുരം, പ്രസിഡന്‍റ് മനോഹരൻ, ട്രഷറർ ജോർജ് വർഗീസ്, ജോയിന്‍റ് സെക്രട്ടറി അബ്ദുൽ ജലീൽ കോതകുറിശി, ഏരിയ കമ്മിറ്റി അംഗവും സാംസ്കാരിക വിഭാഗം കൺവീനറുമായ ബേബികുട്ടി, ഏരിയ കമ്മിറ്റി അംഗങ്ങളായ അബാസ്, ഹുസൈൻ, കരുണാകരൻ, ബേബി ചന്ദ്രകുമാർ, അബ്ദുൾ നാസർ എന്നിവരും, കേളി മലാസ് ഏരിയായിൽ നിന്നും കെ.കെ. രാജീവൻ, ഉമ്മൽ ഹമാം ഏരിയായിൽ നിന്നും പ്രശാന്ത്, ന്യൂ സനയ്യ ഏരിയായിൽ നിന്നും താജുദീൻ, കരുണാകരൻ, വിനീത് , റിനീഷ്, വിൽസൺ, വിബിൻ ജോൺ,സതീശൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി ഉപഹാരം സമ്മാനിച്ചു. ജിനു വർഗീസ് നന്ദി പറഞ്ഞു.