ജിദ്ദയിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു
Tuesday, June 18, 2019 8:11 PM IST
ജിദ്ദ: മലപ്പുറം മഞ്ചേരി പുല്ലൂര്‍ സ്വദേശി ഹംസ ഔലന്‍ (50) ജിദ്ദയില്‍ കുഴഞ്ഞുവീണു മരിച്ചു. ജിദ്ദയിലെ അല്‍ഹംറയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്നെത്തിയത്. നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്നു ആശുപത്രിയിലേക്ക് പോകുവാനായി ജോലി ചെയ്യുന്ന വിട്ടില്‍നിന്നും പുറത്തിറങ്ങി വാഹനം കാത്തു നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. 35 വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്യുന്ന പരേതൻ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ജിദ്ദയില്‍ ഖബറടക്കി.

ഭാര്യ: സല്‍മത്ത്. മക്കള്‍: മുഹമ്മദ് അനൂഫ്, മുഹമ്മദ് അഫ്‌റാസ്, ആഗില പര്‍വീന്‍.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ