മസ്‌ക്കറ്റിൽ വായനാദിനാചരണം ജൂൺ 20 ന്
Tuesday, June 18, 2019 9:17 PM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാന്‍ കേരള വിഭാഗം വായനാദിനത്തോടനുബന്ധിച്ച് സംവാദം സംഘടിപ്പിക്കുന്നു. ജൂണ്‍ 20 ന് (വ്യാഴം) രാത്രി എട്ടിന് റൂവിയിലെ കേരള വിഭാഗം ഓഫീസിലാണ് പരിപാടി.

ഹാറൂണ്‍ റഷീദ് മോഡറേറ്ററായിക്കൊണ്ട് “വായനയുടെ പുതിയ കാലം” എന്ന സംവാദ പരിപാടിയില്‍ ഒമാനിലെ എഴുത്തുകാരായ സന്തോഷ്‌ ഗംഗാധരന്‍, ഉണ്ണി മാധവന്‍, റിയാസ് മുഹമ്മദ്‌, ജസ്റ്റിന്‍ ജേക്കബ് എന്നിവര്‍ പങ്കെടുക്കും.

പുതിയ കാലത്തെ വായനയെ ഇഴ കീറി പരിശോധിക്കുക അസാധ്യമാണെങ്കിലും പുസ്തകങ്ങളോടും വായനയോടുമുള്ള അഭിരുചി വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരള വിഭാഗം പരിപാടി സംഘടിപ്പിക്കുന്നത്.

വിവരങ്ങള്‍ക്ക്: 93397868, 99881475

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം