മഹാവിജയ്ദിവസ് ആഘോഷിച്ചു
Wednesday, June 19, 2019 8:04 PM IST
കുവൈത്ത് സിറ്റി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പദ്ധതികള്‍ക്ക് രാജ്യം നല്‍കിയ ചരിത്രവിജയം കുവൈത്തിലെ പ്രവാസികളും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എന്‍ആര്‍ഐഎസ് ഓഫ് കുവൈറ്റിന്‍റെ നേതൃത്വത്തില്‍ ഫര്‍വാനിയ ഷെഫ് നൗഷാദ് റസ്റ്ററന്‍റ് ഓഡിറ്റോറിയത്തില്‍ നടന്ന മഹാ വിജയ് ദിവസില്‍ ഡോ. ശ്രീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ പാര്‍ലമെന്‍റ് മണ്ധലങ്ങളില്‍ എന്‍.ആര്‍.ഐ.എസ്. ഓഫ് കുവൈറ്റിന്റെ അംഗങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രമേശ് പിള്ള വിശദീകരിച്ചു.

മധുരം വിളമ്പിയും ആര്‍പ്പുവിളികളോടുംകൂടിയാണ് ചരിത്രം മാറ്റിയെഴുതിയ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. ജയകൃഷ്ണന്‍, അശോക് പഞ്ചാല്‍, രമേഷ്, ജിനേഷ്, വിജയന്‍ മേനോന്‍, അജയന്‍, രാജീവ്, ഗോപകുമാര്‍, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വൈവിദ്ധ്യമായ കലാപരിപാടികളും അരങ്ങേറി. ജിനീഷ് ജിവാലന്‍ നന്ദി പറഞ്ഞു. സതീഷ്, പാരിജാക്ഷന്‍, ഹരി ബാലരാമപുരം എന്നിവര്‍ ഈ ചടങ്ങിന് നേതൃത്വം നല്‍കി.

റിപ്പോർട്ട്: സലിം കോട്ടയിൽ