കുവൈത്തിൽ മൂന്നു മാസത്തിനുള്ളിൽ 18,314 പേർക്ക്‌ യാത്രാ നിരോധനം
Wednesday, June 19, 2019 8:18 PM IST
കുവൈത്ത് സിറ്റി: ഈ വർഷത്തിന്‍റെ ആദ്യ മൂന്നു മാസങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിൽ സ്വദേശികളും വിദേശികളുമായി 18,314 പേര്‍ക്ക് കുവൈത്തില്‍ യാത്രാ വിലക്ക് നിലനില്‍ക്കുന്നതായി ആഭ്യന്തര സുരക്ഷാ വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ദിവസം 200 പേരന്ന നിലയിലാണ് യാത്ര വിലക്കുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

വിദേശികളിൽ മുഖ്യമായും ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഈജിപ്ത്, സിറിയ, ലബനോന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യക്കാരാനുള്ളത്. സാമ്പത്തിക കുറ്റമാണ് വിദേശികള്‍ക്കെതിരെ പ്രധാനമായും ചുമത്തപ്പെട്ടിട്ടുള്ളതെന്നും സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കുന്നതോടെ യാത്രാ വിലക്ക് നീങ്ങുമെന്നും നിയമ മന്ത്രാലയം വ്യക്തമാക്കി. കണക്കുകൾ പ്രകാരം 30 ശതമാനം പേർ എയർപോർട്ട് ഓഫീസിൽ നിന്നും നാല് ശതമാനത്തോളം ആളുകൾ മുബാറക് അൽ കബീർ ഓഫീസിൽ നിന്നും വിലക്കുകൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ