കല കുവൈറ്റ് മെഡിക്കൽ ക്യാമ്പ് ജൂൺ 21 ന്
Wednesday, June 19, 2019 8:40 PM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റിന്‍റെയും ഇന്ത്യൻ ഡെന്‍റിസ്റ്റ്സ് അലൈൻസ് കുവൈറ്റിന്‍റേയും സഹകരണത്തോടെ നടത്തുന്ന മെഡിക്കൽ ക്യാമ്പ് ജൂൺ 21 ന് (വെള്ളി) രാവിലെ 8 മുതൽ 12 വരെ മംഗഫ് അൽ-നജാത്ത് സ്കൂളിൽ നടക്കും.

നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമായിരിക്കും ക്യാമ്പിന്‍റെ പ്രയോജനം ലഭിക്കുക. ക്യാമ്പിൽ സ്തനാർബുദ രോഗനിർണയത്തിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്‌ സംഘാടകർ അറിയിച്ചു. ഗൈനക്കോളജി, റേഡിയോളജി, ഇഎൻടി, കാർഡിയോളജി, പീഡിയാട്രിക്, ഡയബറ്റോളജി, ഓർത്തോ, ജനറൽ ഫിസിഷ്യൻ, ഡെർമറ്റോളജി, ഇന്‍റേണൽ മെഡിസിൻ, നേത്ര വിഭാഗം, ഡെന്‍റൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായുള്ള സേവനങ്ങൾ ക്യാമ്പിന്‍റെ ഭാഗമാണ്.

ക്യാമ്പിൽ പങ്കെടുക്കേണ്ടവർ www.kalakuwait.com എന്ന വെബ്‌സൈറ്റിലൂടെ പേരുകൾ രജിസ്റ്റർ ചെയ്ത് അഡ്മിഷൻ ഉറപ്പാക്കേണ്ടതാണ്.

വിവരങ്ങൾക്ക്: 51698636 (ഫഹാഹീൽ), 65517529 (അബു ഹലീഫ), 66924313 (സാൽമിയ), 60486967 (അബാസിയ).

റിപ്പോർട്ട്: സലിം കോട്ടയിൽ