കുവൈത്തിൽ രക്തദാന ക്യാമ്പ്
Wednesday, June 19, 2019 8:47 PM IST
കുവൈത്ത്: എറണാകുളം റെസിഡന്‍റ്സ് അസോസിയേഷൻ "കേര' , സെൻട്രൽ ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ ജൂൺ 21 ന് ജാബ്ബറിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ ആരംഭിക്കുന്ന ക്യാമ്പിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർമാരായ അനിൽ കുമാർ , സെബാസ്റ്റ്യൻ പീറ്റർ എന്നിവർ അറിയിച്ചു.