മതേതര - പുരോഗമന ചിന്തകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കും'
Thursday, June 20, 2019 7:43 PM IST
റിയാദ്: കേരളത്തിന്‍റെ മതേതരത്വവും പുരോഗമന ചിന്തകളും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് താൽക്കാലിക തിരിച്ചടികൾ മറികടന്നുകൊണ്ട് ഇടത്‌ പക്ഷം ശക്തമായ തിരിച്ചു വരവ് നടത്തുമെന്ന് കേളി മലാസ് ഏരിയ നാലാമത് സമ്മേളനം പ്രസ്താവിച്ചു.

പൊതുമേഖലയെ തകർക്കുന്ന കേന്ദ്ര നിലപാടുകൾക്കെതിരെ പ്രതികരിക്കുവാനും വിവിധ മേഖലകൾക്കെതിരെ നടക്കുന്ന ഫാസിസ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കുവാനും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നിരുപംസെൻ നഗറിൽ നടന്ന സമ്മേളനം ദമാം നവോദയ വൈസ് പ്രസിഡന്‍റ് ജോസ് മാനാടൻ ഉദ്ഘാടനം ചെയ്തു. സുനിൽ കുമാർ, റിയാസ്, നവാസ് ബഷീർ (പ്രസീഡിയം) ഉമ്മർ വിപി, ജയപ്രകാശ്, അഷ്‌റഫ്, ജവാദ് പരിയാട്ട് (സ്റ്റിയറിംഗ്) നാസർ, നൗഫൽ, ഫിറോസ് തയ്യിൽ (മിനുട്ട്സ്) സജിത്ത് കെപി, മാത്യു സാമുവൽ (പ്രമേയം), നൗഫൽ പൂവക്കുറിശി, പ്രകാശൻ മൊറാഴ, അബ്ദുൽ കരിം, ശാഹുൽ ഹമീദ് (ക്രഡന്‍ഷ്യല്‍) എന്നിവര്‍ വിവിധ സബ്‌ കമ്മിറ്റികളുടെ ചുമതലകള്‍ നിര്‍വഹിച്ചു. പ്രകാശൻ മൊറാഴ രക്തസാക്ഷി പ്രമേയവും നൗഫൽ പൂവക്കുറിശി അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി ജയപ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ ജവാദ് പരിയാട്ട് വരവു ചെലവ് കണക്കും കേളി ജോയിന്‍റ് സെക്രട്ടറി മഹറൂഫ് പൊന്ന്യം സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് ജയപ്രകാശ്, ജവാദ് പരിയാട്ട് , കേളി സെക്രട്ടറി ഷൌക്കത്ത് നിലന്പൂർ, മുഖ്യരക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ എന്നിവര്‍ മറുപടി പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി ആക്റ്റിംഗ് കണ്‍വീനര്‍ കെ. പി. എം. സാദിക്ക്, കേളി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷമീർ കുന്നുമ്മൽ, വർഗീസ്, സുധാകരൻ കല്യാശേരി, സെബിൻ ഇക്ബാൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.ആർ സുബ്രമണ്യൻ, ജോഷി പെരിഞ്ഞനം, ബോബി മാത്യു, റഫീഖ് ചാലിയം, പ്രദീപ് രാജ്, സുരേഷ് കണ്ണപുരം, പ്രഭാകരൻ കണ്ടോന്താർ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ജവാദ് പരിയാട്ട് (പ്രസിഡന്‍റ്) സുനിൽ കുമാർ (സെക്രട്ടറി), കെ.പി. സജിത്ത് (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.