അബുദാബി മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് വിദ്യാർഥികൾ ജേതാക്കൾ
Saturday, June 22, 2019 8:12 PM IST
ദുബായ്: മലങ്കര സുറിയാനി കത്തോലിക്കാ സഭ യുഎഇ സെൻട്രൽ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ അഞ്ചിന് ജബൽ അലി സെന്‍റ് ഫ്രാൻസീസ് അസീസി കത്തോലിക്കാ ദേവാലയത്തിൽ നടന്ന "സർഗോത്സവം 2019' ൽ അബുദാബി മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് വിദ്യാർഥികൾ ജേതാക്കളായി. ദുബായ് എംസിസിഎൽ, ഷാർജ എംസിസിഎൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സമാപന സമ്മേളനം ജബൽ അലി സെന്‍റ് ഫ്രാൻസിസ് വികാരി ഫാ. റെനോൾഡ് ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു കണ്ടത്തിൽ, ഫാ. ഏബ്രഹാം തൈപ്പറന്പിൽ, ബിരൻ ഫിലിപ്പ്, ഷിബു സക്കറിയ, അമൽ ഷിബു, ഹന്ന റേച്ചൽ മാമ്മൻ, ഹന്ന മറിയം, ക്രിസ് നിക്സൺ, അശിഷ് എം. സജി, ഏഡൻ തോമസ്, ക്രിസ് എബി മാത്യു, ബി.വി. തോമസ്, അനശ്വര അമിത്, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.