നിയമലംഘനം; കുവൈത്തിൽ നിരവധിപേർ അറസ്റ്റിൽ
Saturday, June 22, 2019 8:21 PM IST
കുവൈത്ത് സിറ്റി: ജഹ്റ സെക്യൂരിറ്റി വകുപ്പിന്‍റെ നേതൃത്വത്തിൽ ജഹ്റ പച്ചക്കറി മാർക്കറ്റ്, പഴയ ജഹ്റ, കബദ്‌ റോഡ് എന്നിവിടങ്ങളിൽ നടന്ന റെയ്ഡിൽ നിരവധി നിയമലംഘകർ പിടിയിലായി. ആഭ്യന്തര വകുപ്പ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഫൈസൽ അൽ നവാഫ് അൽ സബ റെയ്ഡിന് നേതൃത്വം നൽകി.

അനധികൃത തമാസക്കാരെയും സ്പോൺസറുടെ അനുവാദമില്ലാതെ ഒളിച്ചോടിപോയ തൊഴിലാളികടക്കമുള്ള നിരവധി വിദേശികളാണ് ഇവിടെ പിടികൂടപ്പെട്ടത്. കഴിഞ്ഞ ദിവസം അബാസിയയിലും അഹമദിയിലും നടന്ന റെയ്ഡിൽ അഞ്ഞൂറിലേറെ നിയമ ലംഘകരെ പിടികൂടിയിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ