പ്ര​വാ​സി ടാ​ക്സി കു​വൈ​റ്റ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Monday, June 24, 2019 10:50 PM IST
അ​ബാ​സി​യ: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ടാ​ക്സി ഡ്രൈ​വേ​ഴ്സി​ന്‍റെ കൂ​ട്ടാ​യ്മ​യാ​യ "പ്ര​വാ​സി ടാ​ക്സി കു​വൈ​റ്റ് '​ലോ​ഗോ പ്ര​കാ​ശ​നം അ​ബാ​സി​യ കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് റാ​ഫി ന​ന്തി യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ലോ​ക കേ​ര​ളാ സ​ഭാ​ഗം ബാ​ബു ഫ്രാ​ൻ​സി​സ് പ്ര​മോ​ദി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

സ​ലിം രാ​ജ് (ക​ണ്‍​വീ​ന​ർ കു​വൈ​റ്റ് യു​ണൈ​റ്റ​ഡ് ഡി​സ്ട്രി​ക്റ്റ് അ​സോ​സി​യേ​ഷ​ൻ), പീ​റ്റ​ർ (കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ), ഷി​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ പ​റ​വൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റൊ​ണാ​ൽ​ഡ് ന​ന്ദി​യും പ​റ​ഞ്ഞു. സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് 51119244, 50349768 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.