കേ​ളി ന്യൂ​സ​ന​യ ഏ​രി​യ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു
Monday, June 24, 2019 10:51 PM IST
റി​യാ​ദ്: വൈ​കാ​രി​ക​ത​യ്ക്ക് വ​ഴി​മാ​റു​ന്ന ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യം എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ളി ന്യൂ​സ​ന​യ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു. കേ​ളി പ​ത്താം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ന്യൂ​സ​ന​യ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​വാ​ദം സം​ഘ​ടി​പ്പി​ച്ച​ത്.

ബ​ത്ത മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ൽ ന്യൂ​സ​ന​യ സാം​സ്കാ​രി​ക ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ബേ​ബി​കു​ട്ടി മോ​ഡ​റേ​റ്റ​റാ​യി. രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ജ​യ​ച​ന്ദ്ര​ൻ നെ​രു​വ​ന്പ്രം സം​വാ​ദം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഈ ​സ​ത്യാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ൽ മി​ഥ്യ​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് സാ​മൂ​ഹി​ക അ​ജ​ണ്ട​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും, സ​ത്യ​ങ്ങ​ളെ വ​ള​ച്ചൊ​ടി​ക്കു​ന്ന പ​ഴ​യ കാ​ല​ഘ​ട്ട​ത്തി​നു വി​രാ​മ​മാ​യെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ മി​ഥ്യ​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന​ത് വ​ള​രെ പ്ര​യാ​സ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ജ​യ​ച​ന്ദ്ര​ൻ നെ​രു​വ​ന്പ്രം അ​ഭി​പ്ര​യ​പ്പെ​ട്ടു.

ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​ലീ​ൽ കോ​ത​കു​റി​ശി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് മ​നോ​ഹ​ര​ൻ നെ​ല്ലി​ക്ക​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹു​സൈ​ൻ മ​ണ​ക്കാ​ട്, നി​സാ​ർ മ​ണ്ണ​ഞ്ചേ​രി, ഫൈ​സ​ൽ മ​ട​വൂ​ർ, ക​രു​ണാ​ക​ര​ൻ, കൃ​ഷ്ണ​കു​മാ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ന​സീം ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ജോ​ഷി പെ​രി​ഞ്ഞ​നം, കേ​ന്ദ്ര സാം​സ്കാ​രി​ക ക​മ്മി​റ്റി അം​ഗ​വും മ​ലാ​സ് ഏ​രി​യ ട്ര​ഷ​റ​റു​മാ​യ സ​ജി​ത്, ന്യൂ​സ​ന​യ സെ​ന്‍റ​ർ യു​ണി​റ്റ് സെ​ക്ര​ട്ട​റി ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, റി​നീ​ഷ്, രാ​ജേ​ഷ് ഒ​ണ​കു​ന്ന്, സു​രേ​ഷ് കൂ​വോ​ട് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷ​മീ​ർ കു​ന്നു​മ്മ​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ഏ​രി​യ ക​മ്മി​റ്റി അം​ഗം ബേ​ബി ച​ന്ദ്ര​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.