കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ക​ൽ​ബ വാ​ർ​ഷി​ക സ​മ്മേ​ള​നം
Monday, June 24, 2019 10:52 PM IST
ക​ൽ​ബ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ക​ൽ​ബ വാ​ർ​ഷി​ക സ​മ്മേ​ള​നം ജൂ​ണ്‍ 21നു ​വി​പു​ല​മാ​യ രീ​തി​യി​ൽ ക​ൽ​ബ ബ്രീ​സ് മോ​ട്ട​ൽ ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു. യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തു​ട​ങ്ങി​യ പെ​തു​സ​മ്മേ​ള​ന​ത്തി​നു സാ​ഹി​ദ അ​സീ​സ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സി​സി പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സി സെ​ക്ര​ട്ട​റി റ​ഷീ​ദ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

വ​നി​താ ക​ണ്‍​വീ​ന​ർ ശു​ഭ ര​വി സ​തീ​ഷ് പൊ​ട്ട​ത് ബി​ജി സു​രേ​ഷ് സു​ജി​ത് വി.​പി ലെ​നി​ൻ കു​ഴി​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു സ​മ്മ​ള​ന​ത്തി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും രാ​ജീ​വ​ൻ തി​ടി​ൽ​പ​റ​ന്പി​ൽ സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് 24 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും വ​രാ​നി​രി​ക്കു​ന്ന കേ​ന്ദ്ര​ക്ക​മ്മി​റ്റി സ​മ്മേ​ള​ന​ത്തി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി നി​യാ​സ് ടി(​സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് അ​ലി .എം.​കെ(​പ​സി​ഡ​ന്‍റ്), നാ​രാ​യ​ണ​ൻ .പി(​ട്ര​ഷ​റ​ർ), വ​നി​താ ക​ണ്‍​വീ​ന​ർ സാ​ഹി​ദ അ​സീ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.