ഐ​എ​സ് ഇ​സ്ലാ​മി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നി​ല്ല: ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ
Monday, June 24, 2019 10:53 PM IST
റി​യാ​ദ്. ഇ​സ്ലാ​മി​ന്‍റെ പേ​രി​ൽ കൊ​ടും​ഭീ​ക​ര​ത​യും അ​ക്ര​മ​ങ്ങ​ളും തീ​വ്ര​വാ​ദ​വും മു​ഖ​മു​ദ്ര​യാ​ക്കി​യ ഐ​എ​സ് ഇ​സ്ലാ​മി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ക​ഐ​ൻ​എം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ പ​റ​ഞ്ഞു. സ​ഉൗ​ദി അ​റേ​ബ്യ​ൻ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ കിം​ഗ് ഖാ​ലി​ദ് ഫൗ​ണ്ടേ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ഖു​ർ​ആ​ൻ മ​ത്സ​ര പ​രി​പാ​ടി യു​ടെ സ​മാ​പ​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു വ​ർ​ഗീ​യ​ത​യും വി​ഭാ​ഗീ​യ​ത​യു​മി​ല്ലാ​തെ മു​ഴു​വ​ൻ സൃ​ഷ്ടി​ക​ൾ​ക്കും സ്നേ​ഹ​വും അ​നു​ഗ്ര​ഹ​ങ്ങ​ളും ചൊ​രി​യു​ന്ന ദൈ​വ​ത്തി​ൽ വി​ശ്വാ​സി​ക്കു​ന്ന​വ​ർ ദൈ​വ​ത്തി​ന്‍റെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ ക​ല​ഹി​ക്കു​ന്ന​ത് ദൈ​വ​ദോ​ഷം ത​ന്നെ​യാ​ണ്. മ​തം ശാ​ന്ത​ത​യും സ​മാ​ധാ​ന​വും മി​ത​ത്വ​വു​മാ​ണ്. എ​ല്ലാ മ​ത​വി​ശ്വാ​സി​ക​ൾ​ക്കും പ​ര​സ്പ​ര സ്നേ​ഹ​വും ബ​ഹു​മാ​ന​വും നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ജീ​വി​ക്കു​വാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കിം​ഗ് ഖാ​ലി​ദ് ഗൈ​ഡ​ൻ​സ് സെ​ൻ​റ​ർ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് ജു​ലൈ​ൽ, ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം നാ​സി​ർ അ​ൽ സ​ർ​ഹാ​ൻ , കിം​ഗ് ഖാ​ലി​ദ് കോ​ള​ജ് ഫാ​ക്ക​ൽ​റ്റി മെ​ന്പ​ർ ഡോ. ​സാ​ലി​ഹ് അ​ൽ ശ​ഥ​രി , ദാ​റു​ൽ ഫു​ർ​ഖാ​ൻ ഡ​യ​ര​ക്ട​ർ ഹു​സൈ​ൻ ബു​റൈ​ക് ദൗ​സ​രി, ഖു​ർ​ആ​ൻ സൊ​സൈ​റ്റി ഉ​പ​ദേ​ശ് ടാ​വ് ശൈ​ഖ് ഇ​ബ്റാ​ഹിം അ​ൽ ഈ​ദ് , കി​ങ് ഫ​ഹ​ദ് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​രി ശൈ​ഖ് മു​ഹ​മ്മ​ദ് ഫ​ഹ​ദ് സു​ബൈ ഈ , ​ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ഹ​മ്മ​ദ് കോ​യ, സെ​ക്ര​ട്ട​രി ഹ​ബീ​ബു​റ​ഹ്മാ​ൻ, റി​യാ​ദ് ഇ​സ്ലാ ഹി ​സെ​ൻ​റ​ർ പ്ര​സി​ഡ​ൻ​റ് അ​ബൂ​ബ​ക്ക​ർ എ​ട​ത്ത​നാ​ട്ടു​ക​ര , നേ​ഷ ന​ൽ പ്രോ​ഗ്രാം കോ ​ഓ​ഡി​നേ​റ്റ​ർ മു​ജീ​ബ് അ​ലി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി​ജ​യി​ക​ൾ​ക്കു അ​വാ​ർ​ഡു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു ക​ളും വി​ത​ര​ണം ചെ​യ്തു.

പ​ഠ​ന സെ​ഷ​നി​ൽ അ​ബ​ദു​ൽ ഖ​യ്യൂം ബു​സ്താ​നി , ബ​ഷീ​ർ സ​ലാ​ഹി, അ​ബ്ദു​റ​ഹ്മാ​ൻ മ​ദീ​നി, സു​ബൈ​ർ ത​ങ്ങ​ൾ, ഹാ​ഫി​സു​റ​ഹ്മാ​ൻ പു​ത്തൂ ർ ​തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു. സി.​പി.​മു​സ്ത​ഫ (ഗ​ങ​ഇ​ഇ ) അ​ശ്റ​ഫ് വേ​ങ്ങാ​ട്, ഉ​ബൈ​ദ് എ​ട​വ​ണ്ണ ശി​ഹാ​ബു​ദ്ദീ​ൻ (അ​ൽ മ​ദീ​ന ഹൈ​പ​ർ മാ​ർ​ക്ക​റ്റ് ) തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ