ക​ല കു​വൈ​റ്റ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, June 24, 2019 11:09 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് സാ​മൂ​ഹ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം കു​വൈ​റ്റി​ന്‍റെ​യും, ഇ​ന്ത്യ​ൻ ഡെ​ന്‍റി​സ്റ്റ്സ് അ​ലൈ​ൻ​സ് കു​വൈ​റ്റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച മേ​ഡി​ക്ക​ൽ ക്യാ​ന്പ് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​മാ​യി.

മം​ഗ​ഫ് അ​ൽ ന​ജാ​ത്ത് സ്കൂ​ളി​ൽ വ​ച്ചു ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ ഗൈ​ന​ക്കോ​ള​ജി, റേ​ഡി​യോ​ള​ജി, ഇ​എ​ൻ​ടി, കാ​ർ​ഡി​യോ​ള​ജി, പീ​ഡി​യാ​ട്രി​ക്, ഡ​യ​ബ​റ്റോ​ള​ജി, ഓ​ർ​ത്തോ, ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, ഡെ​ർ​മ​റ്റോ​ള​ജി, ഇ​ന്േ‍​റ​ണ​ൽ മെ​ഡി​സി​ൻ, നേ​ത്ര വി​ഭാ​ഗം, ഡെ​ന്‍റ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ൽ​പ്പ​തി​ല​ധി​കം ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ക്യാ​ന്പി​ൽ ല​ഭ്യ​മാ​യി​രു​ന്നു. ഫ​ഹാ​ഹീ​ൽ ഷി​ഫ അ​ൽ ജ​സീ​റ ആ​ശു​പ​ത്രി​യു​ടേ​യും, അ​ൽ​അ​മ​ൽ ഒ​പ്ടി​ക​ൽ​സി​ന്േ‍​റ​യും, കെ​ഒ​സി ആ​ശു​പ​ത്രി റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ​യും കൂ​ടാ​തെ ക​ല​യു​ടെ നാ​ലു മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ള്ള അം​ഗ​ങ്ങ​ളാ​യ പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ​യും പി​ന്തു​ണ​യോ​ടു കൂ​ടി​യാ​ണ് ക്യാ​ന്പ് ഒ​രു​ക്കി​യി​രു​ന്ന​ത്. രാ​വി​ലെ 8 മ​ണി​ക്ക് ആ​രം​ഭി​ച്ച മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ടി​വി ഹി​ക്മ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഐ​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഡോ: ​സു​രേ​ന്ദ്ര നാ​യ​ക് നി​ർ​വ​ഹി​ച്ചു. ഐ​ഡി​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മോ​ഹ​ൻ റാം, ​വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മ​ധു ഗു​പ്ത, വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഡോ. ​സ​ണ്ണി ജോ​സ​ഫ്, ഡോ. ​സു​ഷോ​വ​ൻ നാ​യ​ർ, ഐ​ഡാ​ക് പ്ര​തി​നി​ധി ഡോ. ​പ്ര​താ​പ് ഉ​ണ്ണി​ത്താ​ൻ, ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​കെ സൈ​ജു, ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ ക്യാ​ന്പി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ക​ല കു​വൈ​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ജീ​ഷ് സി ​നാ​യ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ക്യാ​ന്പു​മാ​യി സ​ഹ​ക​രി​ച്ച ഐ​ഡി​എ​ഫ്, ഐ​ഡാ​ക്, ഷി​ഫ അ​ൽ​ജ​സീ​റ ക്ലി​നി​ക്, അ​മ​ൽ ഒ​പ്ടി​ക്ക​ൽ​സ് എ​ന്നി​വ​ർ​ക്കു​ള്ള ക​ല​യു​ടെ സ്നേ​ഹോ​പ​ഹാ​രം ച​ട​ങ്ങി​ൽ വ​ച്ചു കൈ​മാ​റി. ക​ല കു​വൈ​റ്റ് സാ​മൂ​ഹ്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി അ​നൂ​പ് മ​ങ്ങാ​ട്ട് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ന് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ പി​ബി സു​രേ​ഷ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

പി​ബി സു​രേ​ഷ് ചെ​യ​ർ​മാ​നും ജി​ജൊ ഡൊ​മി​നി​ക് ക​ണ്‍​വീ​ന​റു​മാ​യു​ള്ള വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി​യാ​ണ് ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി നൂ​റി​ല​ധി​കം പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​ക​ളു​ടേ​യും വോ​ള​ണ്ടി​യ​ർ​മാ​രു​ടേ​യും സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ