പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തു​ന്ന​വ​രോ​ടു​ള്ള ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്ക​ണം: കു​വൈ​ത്ത് കെഎം​സി​സി
Tuesday, June 25, 2019 10:47 PM IST
കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ​ലോ​ക​ത്ത് നി​ന്ന് തി​രി​ച്ചെ​ത്തി നാ​ട്ടി​ൽ വ​ല്ല വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യും, എ​ന്നാ​ൽ അ​തി​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും, മ​റ്റു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മേ​ധാ​വി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും സ്വേ​ച്ചാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളീ​ലൂ​ടെ പ്ര​വാ​സി​ക​ൾ​ക്ക് ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ടി വ​രു​ന്ന അ​തി​ഭീ​ക​ര​മാ​യ സ്ഥി​തി വി​ശേ​ഷ​മാ​ണ് ഇ​ന്ന് ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് കു​വൈ​ത്ത് കെഎം​സി​സി സം​സ്ഥാ​ന ക​മ്മ​റ്റി വി​ല​യി​രു​ത്തി.

സാ​ജ​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ഉ​ട​ൻ നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കു​വൈ​ത്ത് കെഎം​സി​സി. ആ​ക്ടിം​ഗ് പ്ര​സി​ഡ​ണ്ട് എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൾ റ​സാ​ഖും വാ​ർ​ത്താ​കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ