സു​ജി​ത് അ​ടൂ​രി​ന് കേ​ളി യാ​ത്ര​യ​പ്പു ന​ൽ​കി
Tuesday, June 25, 2019 10:49 PM IST
റി​യാ​ദ്: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു തി​രി​ക്കു​ന്ന കേ​ളി അ​ൽ​ഫ​നാ​ർ യൂ​ണി​റ്റ് അം​ഗം സു​ജി​ത് അ​ടൂ​രി​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഫ​നാ​ർ യൂ​ണി​റ്റ് യാ​ത്ര​യ​പ്പു ന​ൽ​കി. അ​ൽ​ഫ​നാ​ർ യൂ​ണി​റ്റ് ട്ര​ഷ​റ​ർ ചാ​ക്കോ ഇ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ല​ജീ​ഷ് ന​രി​ക്കോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.

കേ​ളി അ​സീ​സി​യ ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ചാ​ലി​യം, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ്, യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​നീ​സ്, രാ​ജീ​വ്, സ​നി​ൽ കു​മാ​ർ, ലാ​ലു, യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ വി​നീ​ഷ്, ജ​സീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സു​ജി​ത് അ​ടൂ​രി​ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ല​ജീ​ഷ് ന​രി​ക്കോ​ട് ന​ൽ​കി.