ദ​മാ​മി​ൽ മ​രി​ച്ച വാ​സു​ദേ​വ​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ചു; തു​ണ​യാ​യ​ത് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം
Thursday, June 27, 2019 12:09 AM IST
ദ​മാം: സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ താ​മ​സ സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു വീ​ണ് ഖ​ത്തീ​ഫി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട മ​ല​പ്പു​റം അ​രീ​ക്കോ​ട് ഉൗ​ർ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി വാ​സു​ദേ​വ​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ചു. ഉ​ച്ച​ക്ക് 1.30ന് ​ക​രി​പ്പൂ​രി​ലെ​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ളും ഭാ​ര​വാ​ഹി​ക​ളും ഏ​റ്റു​വാ​ങ്ങി. അ​രീ​ക്കോ​ട് തെ​ര​ട്ട​മ്മ​ലി​ലു​ള്ള ത​റ​വാ​ട്ട് വീ​ട്ടി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വൈ​കു​ന്നേ​രം നാ​ലോ​ടെ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 6 നാ​ണ് ദ​മാം ഖ​ത്തീ​ഫി​ലെ താ​മ​സ സ്ഥ​ല​ത്ത് കു​ഴ​ഞ്ഞ് വീ​ണ​ത്. സു​ഹൃ​ത്തു​ക്ക​ൾ ഉ​ട​ൻ ത​ന്നെ തൊ​ട്ട​ടു​ത്തു​ള്ള ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​ക്ക​യി​ലി​രി​ക്കെ പ​തി​നെ​ട്ടാം​ദി​വ​സം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ല​മാ​യി ഖ​ത്തീ​ഫി​ൽ പ്ലം​ബ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​ദ്ദേ​ഹം ഒ​ന്ന​ര വ​ർ​ഷം മു​ന്പ് സ്പോ​ണ്‍​സ​ർ​ഷി​പ്പ് മാ​റി​യി​രു​ന്നു.​എ​ന്നാ​ൽ പു​തി​യ സ്ഥാ​പ​നം നി​യ​മ​ക്കു​രു​ക്കി​ലാ​വു​ക​യും വാ​സു​ദേ​വ​ന് ഇ​ഖാ​മ പു​തു​ക്കാ​നൊ നാ​ട്ടി​ൽ പോ​വാ​നോ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്തു. ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് കാ​ലാ​വ​ധി തീ​ർ​ന്നി​രു​ന്ന​തി​നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഭീ​മ​മാ​യ സം​ഖ്യ​യു​ടെ ബി​ൽ അ​ട​ക്കാ​നു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ആ​ശു​പ​ത്രി​യ​ധി​കൃ​ത​രു​മാ​യും കു​ടും​ബ​വു​മാ​യും ബ​ന്ധ​പ്പെ​ട്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ്പോ​ണ്‍​സ​റു​ടെ നി​സ​ഹ​ക​ര​ണ​വും രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തും ത​ട​സ​മാ​യി. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​നു​മ​തി​യോ​ടെ​യും ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം പ്ര​തീ​ക്ഷി​ച്ചും വി​ദ​ഗ്ദ ചി​കി​ത്സ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് സോ​ഷ്യ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ സൗ​ദി​യി​ലെ തൊ​ഴി​ൽ​ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കാ​രി​ക​ളെ സ​മീ​പി​ക്കു​ക​യും ഒ​ട്ടേ​റെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും ശേ​ഷം മൃ​ത​ദേ​ഹം വി​ട്ട് ന​ൽ​കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യ്യാ​റാ​വു​ക​യും മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഖ​ത്വീ​ഫ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷാ​ഫി വെ​ട്ടം, വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഷാ​ജ​ഹാ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, റ​ഹീ​സ് ക​ട​വി​ൽ, സി​റാ​ജു​ദീ​ൻ ശാ​ന്തി​ന​ഗ​ർ, സോ​ഷ്യ​ൽ ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ന​മി​ർ ചെ​റു​വാ​ടി, അ​ബ്ദു​സ്സ​ലാം മാ​സ്റ്റ​ർ, അ​ലി മാ​ങ്ങാ​ട്ടൂ​ർ, മ​ര​ണ​പ്പെ​ട്ട വാ​സു​ദേ​വ​ന്‍റെ സ​ഹോ​ദ​ര​ൻ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

നേ​താ​ക്ക​ളാ​യ മു​ന​വ്വി​ർ അ​രീ​ക്കോ​ട്, റ​ഷീ​ദ് അ​രീ​ക്കോ​ട് എ​ന്നി​വ​ർ വാ​സു​ദേ​വ​ന്‍റെ വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും നാ​ട്ടി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു. എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​സ്ത​ഫ കൊ​മ്മേ​രി, സം​സ്ഥാ​ന സ​മി​തി​യം​ഗം കൃ​ഷ്ണ​ൻ എ​ര​ഞ്ഞി​ക്ക​ൽ, എ​സ്ഡി​റ്റി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു​മ​ണി ക​രു​വാ​ര​ക്കു​ണ്ട്, സോ​ഷ്യ​ൽ ഫോ​റം ദ​മാം സ്റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ് നാ​സ​ർ കൊ​ടു​വ​ള്ളി, ജീ​വ കാ​രു​ണ്യ​വി​ഭാ​ഗം ക​ണ്‍​വീ​ന​ർ കു​ഞ്ഞി​ക്കോ​യ താ​നൂ​ർ, അ​ബ​ഹ സോ​ഷ്യ​ൽ ഫോ​റം പ്ര​തി​നി​ധി സ​ഈ​ദ് മൗ​ല​വി അ​രീ​ക്കോ​ട്, എ​സ്ഡി​പി​ഐ മ​ല​പ്പു​റം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. സാ​ദി​ഖ് ന​ടു​ത്തൊ​ടി, സെ​ക്ര​ട്ട​റി​മാ​രാ​യ ഷൗ​ക്ക​ത്ത് ക​രു​വാ​ര​ക്കു​ണ്ട്, ഹം​സ, കെ​കെ.​പി ജ​ലീ​ൽ, അ​ഹ്മ​ദ് പി.​എം, മാ​നു തു​ട​ങ്ങി​യ​വ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം