വേദിക അനീഷിന് അനുമോദനം
Saturday, July 6, 2019 3:16 PM IST
ഫുജൈറ: യുഎഇ ഈസ്റ്റ് കോസ്റ്റ് മേഖലയിൽ നിന്നും കഴിഞ്ഞ സിബിഎസ്
പത്താം ക്ലാസ് പരീക്ഷയിൽ 97.8 % മാർക്കോടെ ഏറ്റവും ഉയർന്ന വിജയം നേടിയ വേദിക അനീഷിന് മലയാളി അധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഫുജൈറ ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥിയാണ് വേദിക. യുഎഇ ലെ ഏറ്റവും വലിയ സ്കൂൾ ഗ്രൂപ്പ് ആയ ജെംസ് എഡ്യൂക്കേഷനിലെ രണ്ടാമത്തെ മികച്ച മാർക്കും വേദികയാണ് നേടിയത്.

ഡഗ്ളസ് ജോസഫിന്‍റ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ ഫുജൈറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലെയിഡ് ടെക്നോളജി അധ്യാപകൻ രാജേഷ് ജോസഫ് വേദികയ്ക്ക്‌ ഉപഹാരം നൽകി.

ലോക കേരള സഭാംഗം സൈമൺ സാമുവേൽ, രാജേഷ് ദിവാകരൻ, സജി മാനുവൽ, വിപിൻ മഠത്തിൽ, സന്ദീപ്, അബ്ദുൾ അലി, അനീഷ് ആയത്തിൽ, സാംസൺ ജോസഫ്, രാജേഷ് പയ്യാടകത്ത്‌, ഷീജ രാജേഷ്, മിലി വിപിൻ എന്നിവർ പ്രസംഗിച്ചു.