രക്‌തദാന ക്യാമ്പ് നടത്തി
Saturday, July 6, 2019 3:39 PM IST
അബുദാബി: മാർത്തോമ യുവജനസഖ്യം ബ്ലഡ് ബാങ്ക് അബുദാബിയുമായി ചേർന്ന് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുസഫ മാർത്തോമ കമ്മ്യൂണിറ്റി സെന്‍ററിൽ നടന്ന ക്യാമ്പിൽ 109 പേർ രക്‌തദാനം നടത്തി.

റവ ബാബു പി കുലത്താക്കൽ , റവ. സി.പി. ബിജു , അനീഷ് യോഹന്നാൻ, രശ്മി ജോർജ്, ബിൻസി രാജൻ , സെക്രട്ടറി ജെറിൻ ജേക്കബ് , ട്രഷറർ ഷിജിൻ പാപ്പച്ചൻ , ജോയിന്‍റ് സെക്രട്ടറി ദിപിൻ പണിക്കർ , വൈസ് പ്രസിഡന്‍റ് ബോബി ജേക്കബ് , അക്കൗണ്ടന്‍റ് ജൂബി എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള