കുവൈത്ത്: കുവൈത്തിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ പതിമൂന്നാമത് വാർഷികാഘോഷം ന്ധകൊല്ലം ഫെസ്റ്റ് 2019 ’’ ന്റെ പോസ്റ്റർ പ്രകാശനം പ്രസിഡന്റ് സലിംരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരളാ യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (കുട) യുടെ കണ്‍വീനർ രാജീവ് നടുവില മുറി മുതിർന്ന അംഗം പ്രസാദിന് നൽകി പ്രകാശനം ചെയ്തു.
ഒക്ടോബർ 4ന് അബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളാ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കമാൽ പാഷ മുഖ്യ അതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗായകൻ അഭിജിത്ത് കൊല്ലം, അബി ചാത്തന്നൂർ, ഗായിക കാവ്യ കൃഷ്ണാ എന്നിവർ കലാ പരിപാടികൾ അവതരിപ്പിക്കും. പ്രോഗ്രാം കണ്‍വീനർ ജയൻ സദാശിവൻ, റാഫിൾ കണ്‍വീനർ പ്രശാന്ത് കാഞ്ഞാവെളി ,സെക്രട്ടറിമാരായ പ്രമീൾ പ്രഭാകരൻ, റെജി മത്തായി, യൂണിറ്റ് കണ്‍വീനർമാരായ സജിമോൻ, വിജയൻ ,ശിവ പ്രസാദ് എന്നിവർ സംസാരിച്ചു .അസുഖ ബാധിതനായ സതീഷ് പിള്ളയുടെ ചികിത്സ സഹായവും വേദിയിൽ വച്ചു കൈമാറി. കൊല്ലം ഫെസ്റ്റ് ജനറൽ കണ്‍വീനർ അഡ്വ. ലാജി ജേക്കബ് സ്വാഗതവും ട്രഷറർ തന്പി ലൂക്കോസ് നന്ദിയും പറഞ്ഞു. സലിൽ വർമ്മ, ഷാജി ആയൂർ, രതീഷ് രവി, ടിജോ ,സന്തോഷ് ചന്ദ്രൻ, ജോയ് തോമസ്, അബ്ദുൾ വാഹിദ്, ബൈജൂ മിഥുനം, സിബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സലിൽ വർമ്മ, ഷാജി ആയൂർ, രതീഷ് രവി, ടിജോ, സന്തോഷ് ചന്ദ്രൻ , ജോയ് തോമസ്, അബ്ദുൾ വാഹിദ്, ബൈജൂ മിഥുനം, സിബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ