കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെഎം​സി​സി ഹ​ജ്ജ് സെ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Monday, July 8, 2019 10:56 PM IST
ദ​മാം : ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ്മ​ത്തി​ന് ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കാ​യി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഹ​ജ്ജ് സെ​ല്ലി​നു കീ​ഴി​ൽ വോ​ള​ണ്ടി​യ​ർ പ​രി​ശീ​ല​നം തു​ട​ങ്ങി. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വി​ശ്യാ കെഎം​സി​സി​യു​ടെ കീ​ഴി​ൽ നൂ​റോ​ളം വോ​ള​ണ്ടി​യ​ർ​മാ​ർ മി​നാ​യി​ൽ സേ​വ​നം ചെ​യ്തു വ​രു​ന്നു​ണ്ട്. പ്ര​വി​ശ്യാ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ നി​ന്നു​ള്ള വി​വി​ധ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വോ​ള​ണ്ടി​യ​ർ​മാ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ ലി​സ്റ്റ് ച​ട​ങ്ങി​ൽ കാ​ദ​ർ അ​ണ​ങ്കൂ​ർ കൈ​മാ​റി.

മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സൗ​ദി ക​ഐം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ദ​ർ ചെ​ങ്ക​ള നി​ർ​വ​ഹി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെഎം​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്റ്റ​ർ ചെ​യ്ത വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക്
സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ മ​ല​ബാ​ർ ഖാ​ദ​ർ മാ​സ്റ്റ​ർ വാ​ണി​യ​ന്പ​ലം, വൈ​സ് ക്യാ​പ്റ്റ​ൻ ബ​ഷീ​ർ ബാ​ഖ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു

പ്ര​വി​ശ്യാ ക​ഐം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, മാ​മു നി​സാ​ർ കോ​ട​ന്പു​ഴ, ടി ​എം ഹം​സ തൃ​ക്ക​ടീ​രി, അ​ബ്ദു​ൽ അ​സീ​സ് എ​രു​വാ​ട്ടി, ഹ​മീ​ദ് വ​ട​ക​ര, സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഹ​ജ്ജ് സെ​ൽ ചെ​യ​ർ​മാ​ൻ റ​ഹ്മാ​ൻ കാ​ര​യാ​ട് സ്വാ​ഗ​ത​വും മ​ഹ​മൂ​ദ് പൂ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം