വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​ന്‍റെ ജീ​വി​ക്കു​ന്ന പ​തി​പ്പു​ക​ളാ​വ​ണം വി​ശ്വാ​സി​ക​ൾ: വി.​എ മൊ​യ്തു​ണ്ണി
Tuesday, July 9, 2019 11:28 PM IST
കു​വൈ​ത്ത് : ജീ​വി​ത​ത്തെ അ​തി​ന്‍റെ യ​ഥാ​ർ​ഥ രൂ​പ​ത്തി​ലാ​ക്കി ത​ന്ന ലോ​ക​രു​ടെ സ·ാ​ർ​ഗ ഗ്ര​ന്ഥ​മെ​ന്ന് ദൈ​വം പ്ര​വ​ചി​ച്ച വി​ശു​ദ്ധ ഖു​ർ​ആ​ൻ ജീ​വി​ത​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും ചേ​ർ​ത്ത് പി​ടി​ക്കു​ന്നൊ​ടൊ​പ്പം വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​ന്‍റെ ജീ​വി​ക്കു​ന്ന പ​തി​പ്പു​ക​ളാ​വാ​ൻ വി​ശ്വാ​സി സ​മൂ​ഹം മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ കേ​ന്ദ്ര ചെ​യ​ർ​മാ​ൻ വി.​എ മൊ​യ്തു​ണ്ണി ക​ട​വ​ല്ലൂ​ർ പ​റ​ഞ്ഞു. ഐ​ഐ​സി ജ​ലീ​ബ് ഓ​ഫീ​സി​ൽ ന​ട​ന്ന കേ​ന്ദ്ര കൗ​ണ്‍​സി​ൽ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ത​റ​വാ​ട്ടി​ലെ കാ​ര​ണ​വ​രാ​യ വി.​എ മൊ​യ്തു​ണ്ണി ക​ട​വ​ല്ലൂ​ർ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു. 1979 മു​ത​ൽ പ്ര​വാ​സം തു​ട​ങ്ങി​യ അ​ദ്ദേ​ഹം ഇ​സ്ലാ​ഹി സെ​ന്‍റ​ർ രൂ​പം കൊ​ണ്ട​തു മു​ത​ൽ ഇ​സ്ലാ​ഹി സെ​ൻ​റി​ന്‍റെ ഓ​രോ ച​ല​ന​ത്തോ​ടൊ​പ്പം നി​ല​കൊ​ണ്ട സ​ജ്ജീ​വ അം​ഗ​മാ​യി​രു​ന്നു വി.​എ മൊ​യ്തു​ണ്ണി. വി​വി​ധ സ്ഥാ​ന​മാ​ന​ങ്ങ​ൾ വ​ഹി​ച്ച അ​ദ്ദേ​ഹം നി​ല​വി​ൽ കേ​ന്ദ്ര ചെ​യ​ർ​മാ​നാ​ണ്. 15 വ​ർ​ഷ​മാ​യി കു​വൈ​ത്ത് ചേ​ബ​റേ​ഴ്സ് കൊ​മേ​ഴ്സ് റ​ജി​സ്ട്രേ​ഷ​ൻ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലെ ഹെ​ഡാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര കൗ​ണ്‍​സി​ൽ സം​ഗ​മ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് വി​കാ​ര നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ഐ​ഐ​സി​യു​ടെ ഉ​പ​ഹാ​രം വി.​എ മൊ​യ്തു​ണ്ണി ക​ട​വ​ല്ലൂ​രി​ന് കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി ന​ൽ​കി. സം​ഗ​മ​ത്തി​ൽ ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ധീ​ഖ് മ​ദ​നി, എ​ൻ​ജി. അ​ൻ​വ​ർ സാ​ദ​ത്ത്, അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ, മു​ഹ​മ്മ​ദ് റാ​ഫി ക​തി​രൂ​ർ, ഷ​മീ​മു​ള്ള സ​ല​ഫി, മു​ഹ​മ്മ​ദ് ഷ​രീ​ഫ് അ​സ്ഹ​രി, ഇ​ബ്രാ​ഹിം കൂ​ളി​മു​ട്ടം, റ​ഹീം മാ​റ​ഞ്ചേ​രി, മ​നാ​ഫ് മാ​ത്തോ​ട്ടം, അ​ഷ്റ​ഫ് മേ​പ്പ​യ്യൂ​ര്, യൂ​നു​സ് സ​ലീം, എ​ൻ​ജി. ഉ​മ്മ​ര് കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ