റിം​ഫ് ടോ​ക്ക് വെ​ള്ളി​യാ​ഴ്ച റി​യാ​ദി​ൽ
Thursday, July 11, 2019 11:42 PM IST
റി​യാ​ദ്: സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ നേ​ട്ട​വും കോ​ട്ട​വും സാ​മൂ​ഹ്യ വി​ദ്യാ​ഭ്യാ​സ​നി​യ​മ ബി​സി​ന​സ് പ​ശ്ചാ​ത്ത​ല​വും അ​ടു​ത്ത​റി​യാ​ൻ റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യാ ഫോ​റം അ​വ​സ​ര​മൊ​രു​ക്കു​ന്നു. ’റിം​ഫ് ടോ​ക്ക് ’ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ’ലെ​റ്റ്സ്’ ചാ​റ്റ് ഓ​ണ്‍ സോ​ഷ്യ​ൽ മീ​ഡി​യ ’ എ​ന്ന പ​രി​പാ​ടി ജൂ​ലൈ 12 വെ​ള്ളി​യാ​ഴ്ച രാ​ത്രി 7 മു​ത​ൽ ബ​ത്ഹ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്ക​പ്പെ​ടും.

സൈ​ബ​റി​ട​ങ്ങ​ളി​ലെ സം​രം​ഭ​ക​ത്വം എ​ന്ന വി​ഷ​യം ഉ​ബൈ​ദു​ല്ല ചീ​രം​തൊ​ടി​ക​യും സോ​ഷ്യ​ൽ മീ​ഡി​യാ സു​ര​ക്ഷ​യും നി​യ​ന്ത്ര​ണ​വും എ​ന്ന വി​ഷ​യം അ​മീ​ർ ഖാ​നും​സോ​ഷ്യ​ൽ മീ​ഡി​യ അ​റി​വു​ക​ൾ എ​ന്ന വി​ഷ​യം ന​വാ​സ് റ​ഷീ​ദും അ​വ​ത​രി​പ്പി​ക്കും. സ​മൂ​ഹ​ത്തി​ൽ വി​ശി​ഷ്യാ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ വ്യ​ത്യ​സ്ത​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ദ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക്ലാ​സു​ക​ളും ച​ർ​ച്ച​ക​ളു​മാ​ണ് റിം​ഫ് ടോ​ക്ക് വ​ഴി ന​ട​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 0562730751, 0560514198 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ