പത്തു വര്‍ഷത്തിനിടെ 394 ഇന്ത്യക്കാര്‍ ജീവനൊടുക്കി
Sunday, July 14, 2019 4:57 PM IST
കുവൈത്ത് സിറ്റി : കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 394 ഇന്ത്യക്കാര്‍ കുവൈത്തില്‍ ജീവനൊടുക്കി. ഇവരില്‍ 331 പേര്‍ പുരുഷന്മാരും 63 പേര്‍ സ്ത്രീകളുമാണു. 2016ല്‍ ആണു ഏറ്റവും അധികം ഇന്ത്യക്കാരുടെ ജീവനൊടുക്കല്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യക്കാരായ 42 പുരുഷന്മാരും 7 സ്ത്രീകളുമാണു 2016 ല്‍ സ്വയം ജീവനൊടുക്കിയത്. കുടുംബ പ്രയാസങ്ങളും ജീവിത നൈരാശ്യവും തൊഴില്‍ പ്രശ്‌നങ്ങളുമാണ് കാരണമായതെന്നു കരുതപ്പെടുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍