കെഎംസി സി മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
Monday, July 15, 2019 7:49 PM IST
ദുബായ്‌: "ഹെൽത്ത്‌ ഇസ്‌ വെൽത്ത്'‌ എന്ന പ്രമേയവുമായി കെ എംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി ദേര അബീർ അൽ നൂർ പോളിക്ലിനിക്കുമായി സഹകരിച്ച്‌‌ ദുബായ്‌ ഹെൽത്ത്‌ അഥോരിറ്റിയുടെയും കൈൻഡ്നെസ് പ്രതിനിധികളുടെയും നേതൃത്വത്തിൽ അൽബറഹ ആസ്ഥാനത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പും മെഡിക്കൽ ക്യാമ്പും ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ദേയമായി.

ഉച്ചകഴിഞ്ഞ് രണ്ടു മുതൽ സംഘടിപ്പിച്ച ക്യാന്പ് ദുബായ് കെഎംസിസി സ്റ്റേറ്റ് വർക്കിംഗ്‌ പ്രസിഡന്റ്‌ ഹുസൈനാർ ഹാജി എടച്ചാകൈ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. 250 ലധികം പേർ ക്യാമ്പിൽ പങ്കെടുത്ത്‌ പരിശോധന നടത്തി. 200 ലധികം പേർ രക്തദാനം നടത്തി. അബീർ അൽനൂർ പോളിക്ലിനിക്കിലെ ഡോക്ടർമാരായ രാജേഷ്‌, ഫറ എന്നിവർ ക്യാമ്പിന്‌ നേതൃത്വം നൽകി.

ക്യാമ്പിൽ പങ്കെടുത്തവർക്ക്‌ ദുബായ്‌ ഹെൽത്ത്‌ അതോരിറ്റിയുടെ ഡോണേഴ്സ്‌ കാർഡ്‌ വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര വൈസ്‌ പ്രസിഡന്‍റ് ഹനീഫ്‌ ചെർക്കളക്ക്‌ നൽകി ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്‍റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. അബീർ അൽനൂർ പോളിക്ലിനിക്കിനുള്ള ഉപഹാരം ജനറൽ മാനേജർ ഇസ്‌ഹാഖ്‌ ഹുസൈനാർ ഹാജിയിൽ നിന്ന് ഏറ്റുവാങ്ങി. മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് എ.കെ.എം അഷറഫ്‌, കെഎംസിസി ജില്ലാ പ്രസിഡന്‍റ് അബ്ദുള്ള ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, സംസ്ഥാന ഭാരവാഹികളായ എം.എ. മുഹമ്മദ്‌ കുഞ്ഞി, അഡ്വ. ഇബ്രാഹിം ഖലീൽ, ജില്ലാ ട്രഷറർ ടി.ആർ. ഹനീഫ, ഓർഗ്ഗനൈസിംഗ്‌ സെക്രട്ടറി അഫ്സൽ മൊട്ടമ്മൽ, ജില്ലാ ഭാരവാഹികളായ ഇ.ബി അഹമ്മദ്‌, ഫൈസൽ മുഹ്സിൻ, സി.എച്ച്‌ നൂറുദ്ദീൻ, റാഫി പള്ളിപ്പുറം, യൂസുഫ്‌ മുക്കൂട്‌, അബ്ദുൽ റഹ്മാൻ ബീച്ചാരക്കടവ്‌, അയൂബ്‌ ഉറുമി, ഡോ.ഇസ്മയിൽ, ഇബ്രാഹിം ബേരിക്കെ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

ദുബായ്‌ ഹെൽത്ത്‌ അതോരിറ്റി പ്രതിനിധികളായ അൻവർ വയനാട്, കൈൻഡ്നെസ് പ്രതിനിധി ശിഹാബ് തെരുവത്ത്‌ മണ്ഡലം ഭാരവാഹികളായ സത്താർ ആലമ്പാടി,സുബൈർ അബ്ദുള്ള , അബ്ദുള്ള ബെളിഞ്ച, എ.കെ കരീം, സഫ്വാൻ അണങ്കൂർ, സുഹൈൽ കോപ്പ ,ഷാഫി ഖാസി വളപ്പിൽ, കെ.കെ. ഹനീഫ്‌ , മുനീഫ് ബദിയടുക്ക , ഉപ്പി കല്ലങ്കൈ, പഞ്ചായത്ത്‌-മുനിസിപ്പൽ ഭാരവാഹികളായ അഷ്കർ ചൂരി, സർഫ്രാസ്‌ പട്ടേൽ, ഹനീഫ്‌ കുംബഡാജ, മൊയ്തീൻ സി.എ. നഗർ, ഹാരിസ്‌ പി ബി. ദുബായ് കെ എം സി സി വോളന്‍റിയർമാരായ റസാഖ് ബദിയടുക്ക, സജീദ് വിദ്യാനഗർ, മുഹമ്മദ്‌ പെർഡാല, സിദ്ദിഖ് ബദിയടുക്ക, ഖാദർ ആലമ്പാടി , കബീർ വയനാട്, മുസ്തഫ തൃത്താല , നിസാമുദീൻ വളാഞ്ചേരി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.ഡി നൂറുദ്ദീൻ സ്വാഗതവും സിദ്ധീഖ്‌ ചൗക്കി നന്ദിയും പറഞ്ഞു.