അജപാക് മംഗഫ് യൂണിറ്റ് യാത്രയയപ്പ് നൽകി
Wednesday, July 17, 2019 8:09 PM IST
മംഗഫ്, കുവൈത്ത്: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക് ) മംഗഫ് യൂണിറ്റ് അംഗം അനിയൻപിള്ളയ്ക്ക് യാത്രയപ്പു നൽകി.

യൂണിറ്റ് ജനറൽ സെക്രട്ടറി നിസാർ കുന്നപ്പള്ളി അധ്യക്ഷത വഹിച്ച യോഗം അജപാക് ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ബിനോയ് ചന്ദ്രൻ , കെ. ആ.എച്ച് മംഗഫ് യൂണിറ്റ് ഭാരവാഹികളായ റ്റിജു, സലിമോൻ ആനന്ദൻ, സജിത്ത് ഉണ്ണികൃഷ്ണൻ, ബിജു കൈലാസം, ബിനു, സുബാഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി. ഹരി സ്വാഗതവും മുമ്പാസ് കാസിം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ