സോഷ്യല്‍ ഫോറം അബുദാബിക്ക് പുതിയ നേതൃത്വം
Wednesday, July 17, 2019 11:21 PM IST
അബുദാബി: സോഷ്യല്‍ ഫോറം അബുദാബിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സായിദ് അബു ബക്കര്‍ (പ്രസിഡന്‍റ്), ജോബീസ് ചിറ്റിലപ്പിള്ളി(ജനറല്‍ സെക്രട്ടറി ), അശര്‍ലാല്‍ (ട്രഷറര്‍ ) എന്നിവരേയും അജാസ് , ജാഫര്‍ തെന്നല (വൈസ് പ്രസിഡന്‍റുമാര്‍), ഫൈസല്‍ ഷാജു സലിം (ജോയിന്‍റ് സെക്രട്ടറിമാര്‍) സുഭാഷ്, രാജേഷ്‌ മേനോന്‍ (ആര്‍ട്സ് സെക്രട്ടറിമാര്‍), ശിഹാബ്, സുഫ (സ്പോര്‍ട്സ് സെക്രടറിമാര്‍), യാസിര്‍ അറഫാത്ത് (കോ ഓർഡിനേറ്റർ ) ശശി (അസിസ്റ്റന്‍റ് ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

https://wtf2.forkcdn.com/www/delivery/lg.php?bannerid=0&campaignid=0&zoneid=7084&loc=https%3A%2F%2Fjanamtv.com%2F80140186%2F&referer=https%3A%2F%2Fwww.google.ae%2F&cb=ec276e224c

പി.ടി. റഫീക്കിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ സി.പി. സന്തോഷ്‌ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജലീല്‍ ചോലയില്‍, റഷീദ് കഞ്ഞിരം, ഫസല്‍ റഹ്മാന്‍, എന്നിവര്‍ ആശംസകൾ നേർന്നു. ഉമ്മര്‍ നാലകത്ത് നന്ദി പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള