ഒഐസിസി ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു
Friday, July 19, 2019 8:36 PM IST
കുവൈത്ത്: ഒഐസിസി കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി കെ. ജീവസാഗറിനെ സന്ദർശിച്ചു.ഒക്ടോബർ 12 നു നടത്തുന്ന പുരസ്കാര സന്ധ്യയുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം.

പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിൽ ഭാരവാഹികളായ എബി വാരിക്കാട്ട്, ചാക്കോ ജോർജുകുട്ടി, സാമുവൽ ചാക്കോ, ബി.എസ്.പിള്ള, വർഗീസ് മാരാമൺ, നിസാം എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് സ്ഥാനപതിയെ സന്ദർശിച്ചത്.

ഒഐസിസി കുവൈറ്റിന്‍റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ക്ഷേമ പ്രവർത്തനങ്ങളെ പറ്റി വിശദമായി സ്ഥാനപതിയെ ധരിപ്പിച്ചു. സ്ഥാനപതി പുരസ്കാര സന്ധ്യക്ക് എല്ലാവിധ ആശംസകളും നേർന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ