കു​വൈ​റ്റ് പ്ര​വാ​സി ടാ​ക്സി ചി​കി​ത്സ സ​ഹാ​യം ന​ൽ​കി
Monday, July 22, 2019 10:10 PM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​രാ​യ ടാ​ക്സി ഡ്രൈ​വേ​ഴ്സി​ന്‍റെ കൂ​ട്ടാ​യ്മ​യാ​യ കു​വൈ​റ്റ് പ്ര​വാ​സി ടാ​ക്സി​യി​ലെ പ്ര​വ​ർ​ത്ത​ക​ർ സ​മാ​ഹ​രി​ച്ച 75,000 രു​പ മു​ന്പ് കു​വൈ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി​രു​ന്ന കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​നാ​യി നാ​ട്ടി​ലേ​ക്ക് ചി​കി​ത്സ​ക്കാ​യി പോ​യ എ​റ​ണാ​കു​ളം ഗോ​തു​രു​ത്തു സ്വ​ദേ​ശി പോ​ൾ പി. ​ജോ​സ​ഫി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​വ​ന​ത്തി​ലെ​ത്തി പ​റ​വൂ​ർ എം​എ​ൽ​എ വി.​ഡി സ​തീ​ശ​ൻ കൈ​മാ​റി. കു​വൈ​റ്റ് പ്ര​വാ​സി ടാ​ക്സി​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യ ഷി​ബു അ​ന്പാ​ട്ട്, ജീ​സ​ൻ ജോ​സ​ഫ് പാ​ല​ക്കാ​ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ