കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് സാം​ബ​ശി​വ​ൻ പു​ര​സ്കാ​രം ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന് സ​മ്മാ​നി​ച്ചു
Tuesday, July 23, 2019 10:07 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന കു​വൈ​റ്റ് ക​ല ട്ര​സ്റ്റി​ന്‍റെ 2019 വ​ർ​ഷ​ത്തെ വി. ​സാം​ബ​ശി​വ​ൻ പു​ര​സ്കാ​രം ക​വി ഏ​ഴാ​ചേ​രി രാ​മ​ച​ന്ദ്ര​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ​മ്മാ​നി​ച്ചു.

കോ​ട്ട​യ​ത്ത് സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പൊ​ൻ​കു​ന്നം വ​ർ​ക്കി സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് 50000 രൂ​പ​യും, പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് കൈ​മാ​റി​യ​ത്. ഇ​തോ​ടൊ​പ്പം കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് എ​ല്ലാ വ​ർ​ഷ​വും ന​ൽ​കി വ​രു​ന്ന 14 ജി​ല്ല​ക​ളി​ലെ മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​ഠി​ച്ച് എ​സ്എ​സ്എ​ൽ​സി​ക്ക് മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള 5000 രൂ​പ വ​രു​ന്ന എ​ൻ​ഡോ​വ്മെ​ന്‍റു​ക​ളു​ടെ വി​ത​ര​ണം സി​പി​എം കേ​ന്ദ്ര​ക്ക​മ്മി​റ്റി​യം​ഗം വൈ​ക്കം വി​ശ്വ​ൻ നി​ർ​വ​ഹി​ച്ചു. ഈ ​വ​ർ​ഷം 30 കു​ട്ടി​ക​ൾ​ക്കാ​ണ് എ​ൻ​ഡോ​വ്മെ​ന്‍റ് ന​ൽ​കി​യ​ത്.

കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് അ​ബാ​സി​യ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലു​മാ​യി ന​ട​ത്തി​വ​രു​ന്ന വീ​ൽ​ചെ​യ​ർ വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം ജി​ല്ല​യി​ലെ വി​ത​ര​ണം ച​ട​ങ്ങി​ൽ വ​ച്ചു അ​ഭ​യം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക്ക് വീ​ൽ​ചെ​യ​റു​ക​ൾ കൈ​മാ​റി​ക്കൊ​ണ്ട് കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം​വി ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു. കെ ​സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ, പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ​സം​ഘം ജി​ല്ല സെ​ക്ര​ട്ട​റി അ​ഡ്വ. എ​ൻ ച​ന്ദ്ര​ബാ​ബു, പ്ര​വാ​സി സം​ഘം ജി​ല്ല സെ​ക്ര​ട്ട​റി കെ​ജി അ​ജി​ത്ത്, ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ടി​വി ഹി​ക്മ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​കെ സൈ​ജു, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്ത് കു​മാ​ർ, കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പി.​വി. മു​സ്ത​ഫ, ജേ​ക്ക​ബ് മാ​ത്യു, സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ പി​ബി സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​വാ​ർ​ഡ് ജേ​താ​വ് ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ക​ല ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ച​ന്ദ്ര​മോ​ഹ​ൻ റി​പ്പോ​ർ​ട്ടും, എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ദി​വാ​ക​ര​ൻ വാ​ര്യ​ർ ആ​ദ​ര​പ​ത്ര​വും അ​വ​ത​രി​പ്പി​ച്ചു. കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം​വി ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ വി​എ​ൻ വാ​സ​വ​ൻ സ്വാ​ഗ​ത​വും, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി ​ശ​ശി​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ