ക​ശ്മീ​ർ വി​ഭ​ജ​നം: വെ​ളി​വാ​യ​ത് സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ
Wednesday, August 7, 2019 10:38 PM IST
ജി​ദ്ദ : 1947ൽ ​വ​ല​തു​പ​ക്ഷ ദേ​ശീ​യ വാ​ദി​ക​ൾ ഇ​ന്ത്യ​യെ വി​ഭ​ജി​ക്കാ​ൻ ക​ര​ണ​ക്കാ​രാ​യെ​ങ്കി​ൽ ഇ​പ്പോ​ൾ സം​ഘ​പ​രി​വാ​ർ അ​ത് അ​വ​രു​ടെ ഒ​ളി അ​ജ​ണ്ട​യി​ലൂ​ടെ ക​ശ്മീ​രി​ൽ ന​ട​പ്പാ​ക്കി വം​ശീ​യ ഉ·ൂ​ല​ന​ത്തി​നു വ​ഴി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള ചാ​പ്റ്റ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​മ്മു ക​ശ്മീ​രി​ൽ നി​ല നി​ന്നി​രു​ന്ന പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​കൊ​ണ്ടു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​നം ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ശ്മീ​രി​ക​ൾ അ​നു​ഭ​വി​ച്ചു​വ​രു​ന്ന ദു​രി​ത​ങ്ങ​ൾ അ​വ​സാ​നി​ക്കു​മെ​ന്ന​തി​നു പ​ക​രം ജ​ന​ജീ​വി​തം കൂ​ടു​ത​ൽ ദു​സ​ഹ​മാ​വു​ന്ന​തി​ലേ​ക്കാ​ണ് ഭ​ര​ണ​കൂ​ടം സ്ഥി​തി ഗ​തി​ക​ൾ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ ഭ​ര​ണ ഘ​ട​ന​യു​യു​ടെ അ​ന്ത​സ​ത്ത ത​ക​ർ​ക്കു​ന്ന ഫാ​ഷി​സ്റ്റ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്ന ഓ​രോ​രു​ത്ത​രും ഐ​ക്യ​പ്പെ​ടേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ കി​ഴി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​യി​സ്സ​ൻ ബീ​രാ​ൻ​കു​ട്ടി,മു​ഹ​മ്മ​ദ് അ​മാ​ൻ, മു​ഹ​മ്മ​ദ് കു​ട്ടി തി​രു​വേ​ഗ​പ്പു​റ, ശാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


റി​പ്പോ​ർ​ട് : കെ ​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ