ഈദ് മര്‍ഹ ആഘോഷം നിർത്തിവച്ചു
Monday, August 12, 2019 8:11 PM IST
കുവൈത്ത് : കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് റുമൈത്തിയ്യ പാർക്കിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച ഈദ് മര്‍ഹ പരിപാടി നിർത്തിവച്ചതായി ഐഐസി പത്രകുറിപ്പിൽ അറിയിച്ചു.

ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ സഹായിക്കാനായി ഐഐസിയുടെ കീഴിൽ കുവൈത്തിലെ വിവിധ പള്ളികളിൽ സംഘടിപ്പിച്ച പെരുന്നാൾ നമസ്കാര ശേഷം പ്രത്യേക സഹായ ശേഖരണം നടത്തി. വരും ദിവസങ്ങളിലും ആളുകളിൽ നിന്ന് സഹായം സ്വീകരിക്കുന്നതാണ്. വൈകാതെ അർഹരായവരിലേക്ക് സഹായ ഫണ്ട് കൈമാറുമെന്ന് ഐഐസി പത്രകുറിപ്പിൽ പറഞ്ഞു.

വിവരങ്ങൾക്ക് 97562375, 99463835.

റിപ്പോർട്ട്: സലിം കോട്ടയിൽ