"തളിരുകൾ 2019' ഓഗസ്റ്റ് 15 മുതൽ
Tuesday, August 13, 2019 9:21 PM IST
കുവൈത്ത് : സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സെന്‍റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം ക്ലാസുകൾ "തളിരുകൾ 2019' ഓഗസ്റ്റ് 15ന് ആരംഭിക്കും.

2017 ൽ തുടക്കം കുറിച്ച് തുടർച്ചയായ മൂന്നാം വർഷമാണ് 'തളിരുകൾ' അബാസിയയിലെ സെന്‍റ് സ്റ്റീഫൻസ് ഹാളിൽ നടക്കുക. എട്ടു വയസു മുതലുള്ള കുഞ്ഞുങ്ങൾക്കായി അക്ഷരക്കളരി, ചിത്രശാല, ചിത്ര ജാലകം, അക്ഷരക്കൂട്ട് എന്നിവ ഉൾപ്പെടുത്തിയാണ് വിവിധ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.

ഓഗസ്റ്റ് 15 മുതൽ 29 വരെ അബാസിയയിൽ വൈകുന്നേരം 6 മുതൽ 7.30 വരെയാണ് ക്ലാസുകൾ.

വിവരങ്ങൾക്ക്: 60323834, 66751797, 97218267.

റിപ്പോർട്ട്: സലിം കോട്ടയിൽ