മലയാളി കുവത്തിൽ നിര്യാതനായി
Wednesday, August 14, 2019 9:27 PM IST
കുവൈത്ത്‌ സിറ്റി : ആലപ്പുഴ താമരക്കുളം സ്വദേശി മൊയ്ദീർ റാവുത്തർ റഷീദ്‌ (60) കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഷുവൈഖിലുള്ള ജോലി സ്ഥലത്തേക്ക്‌ പോകുന്നതിനിടയിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സബാഹ്‌ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഷുവൈഖിലുള്ള ഒരു വർക്ക്‌ ഷോപ്പിലെ ജീവനക്കാരനായിരുന്നു റഷീദ്. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കെകെഎംഎ മാഗ്നറ്റ്‌ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ നടത്തി വരികയാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ