കുവൈത്ത് ഇന്ത്യന്‍ എംബസി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Friday, August 16, 2019 8:16 PM IST
കുവൈത്ത് സിറ്റി : ഇന്ത്യയുടെ എഴുപത്തി മൂന്നാമത് സ്വാതതന്ത്ര്യദിനം വിവിധ പരിപാടികളോടെ കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ ആഘോഷിച്ചു.ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ആയിരക്കണക്കിനു പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദേശീയ പതാക ഉയര്‍ത്തിയ അംബാസഡര്‍ ജീവ സാഗര്‍ രാഷ്ട്രപതിയുടെ സ്വാതന്ത്യ ദിന സന്ദേശം വായിച്ചു.ബോറി വിഭാഗത്തിന്‍റെ മാര്‍ച്ച്‌ പാസ്റ്റ് ചടങ്ങിന് മിഴിവേകി. ചരിത്രപരമായും സാംസ്‌കാരികമായും നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇന്ത്യ കുവൈത്ത് ബന്ധം ഏറെ സുദൃഢമാണെന്നും കുവൈത്തിന്‍റെ സാമുഹികവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ ഇന്ത്യക്കാരുടെ പങ്ക് പ്രശംസയീനമാണെന്നും അംബാസഡര്‍ പറഞ്ഞു.

ദേശീയ ഗാനാലാപനത്തോടെ മഹാത്മാഗാന്ധിയുടെ പ്രതിമക്ക് സമീപത്തായാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

റിപ്പോർട്ട്: സലിം കോട്ടയിൽ