പ്രവാസി മിത്രം ഫാമിലി ക്ലബ് കുടുംബമേള
Friday, August 16, 2019 8:21 PM IST
കുവൈത്ത് സിറ്റി : കുവൈറ്റ് കേരളം മുസ് ലിം അസോസിയേഷൻ അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര പുരോഗതി ലക്ഷ്യമാക്കി രൂപം നൽകിയ പ്രവാസി മിത്രം ഫാമിലി ക്ലബിന്‍റെ ആദ്യ കുടുംബ മേള "കളിയും കാര്യവും' എന്ന പേരിൽ സംഘടിപ്പിച്ചു.

കെ.മുരളീധരൻ എംപി മേള ഉദഘാടനം ചെയ്തു. പ്രവാസികളാണ് നാടിന്‍റെ നട്ടെല്ലും ആശ്രയവും. പ്രളയകാലത്തും അല്ലാത്തപ്പോഴും പ്രവാസികൾ നാട്ടിന് നൽകിയ സംഭാവനകൾ കേരളത്തിന് ആശ്വാസം നൽകി. പ്രവാസികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ, വോട്ടാധികാരം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരളത്തിൽ നിന്നുള്ള ലോക സഭയിലെയും രാജ്യ സഭയിലെയും അംഗങ്ങൾ രാഷ്ട്രീയം മറന്നു ഒരുമിച്ചു നിൽക്കുമെന്ന് കെ.മുരളീധരൻ പറഞ്ഞു.

കോഴിക്കോട് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിലായി ഇരു ദിന കുടുംബ മേള ഇഖ്‌റ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. പി.സി. അൻവർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രവാസി മിത്രം ഫാമിലി ക്ലബിന്‍റെ ഔദ്യോഗിക ഉദ്ഘടനവും ലോഗോ പ്രകാശനവും കെ. മുരളീധരൻ എംപി നിർവഹിച്ചു.

മുഖ്യ രക്ഷാധികാരി കെ. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. സഗീർ തൃക്കരിപ്പൂർ ക്ലബിന്‍റെ ലക്ഷ്യങ്ങളും പ്രവർത്തനവും വിശദീകരിച്ചു. വൈസ് ചെയർമാന്മാരായ ഹംസ പയ്യന്നുർ, അബ്ദുൽ ഫത്താഹ് തയ്യിൽ, ഇബ്രാഹിം കുന്നിൽ, ട്രഷറർ സി. ഫിറോസ്, അലി മാത്ര, വർക്കിംഗ് പ്രസിഡന്‍റ് കെ. ബഷീർ, ഓർഗനൈസിംഗ് സെക്രട്ടറി കെ.സി. അബ്ദുൽ ഗഫൂർ, ഫർവാനിയ സോണൽ പ്രസിഡന്‍റ് മജീദ് റവാബി, അഹമ്മദി സോണൽ പ്രസിഡന്‍റ് നിസാം നാലകത്ത്, കേരള സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് കെ.കെ. അബ്ദുള്ള, സെക്രട്ടറി സലിം അറക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ