അനുശോചന യോഗം സംഘടിപ്പിച്ചു
Saturday, August 17, 2019 6:46 PM IST
കുവൈത്ത് സിറ്റി: മുസ് ലിം ലീഗ് വൈസ് പ്രസിഡന്‍റും പ്രമുഖ ചിന്തകനുമായിരുന്ന എംഐ തങ്ങളുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി.സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗവും മയ്യിത്ത് നിസ്കാരവും സംഘടിപ്പിച്ചു.

അബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻ കേന്ദ്ര പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ബഷീർ ബാത്ത, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, എൻ.കെ.ഖാലിദ് ഹാജി, മുഷ്താഖ്, ടി.ടി.ഷംസു, കോഴിക്കോട് ജില്ലാ പ്രസിഡന്റ്റ് ഫാസിൽ കൊല്ലം, പാലക്കാട് ജില്ലാ പ്രസിഡന്റ് സലാം പട്ടാമ്പി, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദു കടവത്ത്,കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ഫാറൂഖ് ഹമദാനി, മലപ്പുറം മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് അബ്ദുൾ സത്താർ തുടങ്ങിയവർ അനുശോചിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹാരിസ് വള്ളിയോത്ത് എം.ഐ. തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര സ്വാഗതവും സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ