കെകെഎംഎ സെമിനാർ സംഘടിപ്പിച്ചു
Saturday, August 17, 2019 6:56 PM IST
കുവൈത്ത്: കുവൈറ്റ് കേരള മുസ് ലിം അസോസിയേഷൻ ( KKMA ) ആർട്സ് ആൻഡ് സ്പോർട്സ് വിഭാഗത്തിന്‍റെ കീഴിൽ ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ " സ്വതന്ത്ര ഭാരതത്തിന്‍റെ വർത്തമാനം " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

കെ കെ എം എ പ്രസിഡന്‍റ് എ.പി അബ്ദുൾസലാമിന്‍റെ അധ്യക്ഷത വഹിച്ച യോഗം ചെയർമാൻ എൻ.എ മുനീർ ഉദ്ഘാടനം ചെയ്തു .പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റുമായ നജീബ് മൂടാടി വിഷയാവതരണം നടത്തി നാനാത്വത്തിൽ ഏകത്വമെന്ന സന്ദേശം മുറുകെ പിടിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ പ്രതീക്ഷയുടെ പൊൻ പുലരി സമ്മാനിക്കുവാൻ സാധിക്കുള്ളുവെന്നു അദ്ദേഹം സൂചിപ്പിച്ചു .

വെറുപ്പിന്‍റെ രാഷ്ട്രീയമാണ് ഇന്നത്തെ നമ്മുടെ നാടിന്‍റെ ദുരവസ്ഥ , ഭരണഘടന അനുശാസിക്കും വിധം ഭരണം നടത്തേണ്ടവർ തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്ന തിരക്കിലാണ് , പൊതു സമൂഹം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തിരുത്തുവാൻ തയാറാവണം ,അസംതൃപ്തികളാണ് തീവ്രമായ ചിന്തകളിലേക്കും വർഗീയ പ്രചാരണങ്ങൾക്കും ശക്തി പകരുന്നതെന്നും പ്രവാസി സമൂഹം ഇത്തരം വേദികൾ സംഘടിപ്പിച്ചു പൊതു സമൂഹത്തിന് ബോധവത്കരണം നടത്തുവാൻ തയാറാവണമെന്നും സെമിനാറിൽ പങ്കെടുത്ത വിവിധ സംഘടന നേതാക്കളയ സകീർ ഹുസൈൻ തുവ്വൂർ (K I G ) ജെ. സജി (കല ) ബാബുജി ബത്തേരി (തനിമ) അബൂബക്കർ സിദ്ദീഖ് ( റിസാല സ്റ്റഡി സർക്കിൾ) കെ കെ എം എ പ്രതിനിധികളായ ഒ.പി. ഷറഫുദ്ധീൻ , അബ്ദുൽ കലാം മൗലവി, എ.ടി. നൗഫൽ തുടങ്ങിയവർ അഭിപ്രായപ്പെട്ടു

കെ കെ എം എ കേന്ദ്ര - സോണൽ ബ്രാഞ്ച് - യൂണിറ്റ് നേതാക്കൾ പരിപാടി യിൽ പങ്കെടുത്തു., ആർട്സ് ആൻഡ് സ്പോർട്സ് വിഭാഗം പരിപാടിയുടെ ക്രമീകരണങ്ങൾ നടത്തി. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി റഫീഖ് ആശംസകൾ നേർന്നു സംസാരിച്ചു. കെ.വി മുസ്തഫ മാസ്റ്റർ മോഡറേറ്ററായിരുന്നു. കേന്ദ്ര വൈസ് പ്രസിഡന്‍റ് വി.കെ. ഗഫൂർ സ്വാഗതവും വൈസ് പ്രസിഡന്‍റ് കെ.ഒ. മൊയ്‌തു നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ