സാരഥി കുവൈറ്റ് ഗുരുകുലം കുട്ടികൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Saturday, August 17, 2019 7:07 PM IST
കുവൈത്ത്: സാരഥി കുവൈറ്റ് ഗുരുകുലം കുട്ടികൾക്കായി അബാസിയ, മംഗഫ്, സാൽമിയ എന്നീ
മേഖലകളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടപ്പിച്ചു.

സാരഥി കുവെറ്റ് വൈസ് പ്രസിഡന്‍റ് വിനോദ് വരണപ്പള്ളി മംഗഫ് മേഖലയിലും ചീഫ് കോഓർഡിനേറ്റർ മനു കെ. മോഹൻ സാൽമിയയിലും പ്രസിഡന്‍റ് അഖിൽ സലിംകുമാർ അബാസിയ മേഖലയിലും ദേശീയ പതാക ഉയർത്തി.

വൈസ് പ്രസിഡന്‍റ് വിനോദ് കുമാർ വരണപ്പള്ളി, സെൻട്രൽ ട്രഷറർ
സി.വി. ബിജു, ട്രസ്റ്റ് വൈസ് ചെയർമാൻ സജീവ് നാരായണൻ, വനിതവേദി ചെയർപേഴ്സൺ ബിന്ദു സജീവ്, സെക്രട്ടറി പ്രീതാ സതീഷ്, ട്രഷറർ രമ വിദ്യാധരൻ, എക്യൂട്ടീവ് അംഗങ്ങളായ സൈഗാൾ സുശീലൻ , അജി കുട്ടപ്പൻ, സബീഷ്, യൂണിറ്റ് ഭാരവാഹികൾ, ഗുരുകുലം ഭാരവാഹികളായ മഞ്ജു പ്രമോദ്, സീമ രജിത്, രമ ആര്യകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്നു വിവിധ കലാപരിപാടികളും ദേശഭക്തിഗാന ആലപാനം, ഗ്രൂപ്പ് ഡാൻസ്, പ്രതിജ്ഞ എന്നിവയും ആഘോഷങ്ങൾക്കു മാറ്റു കൂട്ടി .

അവധിക്കാല പഠനത്തിൽ പങ്കെടുത്ത ടീച്ചർമാർക്കും കുട്ടികൾക്കും ചെടികൾ വിതരണം ചെയ്തു. ജന്മനാട്ടിൽ രണ്ടു വർഷമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയക്കെടുതികളും പരിസ്ഥിതി അസന്തുലിതാവസ്ഥയും കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നതു മുന്നിൽ കണ്ടു കൊണ്ടാണ് ഇത്തരമൊരു മാതൃകാപരമായ നീക്കം സാരഥി ഗുരുകുലം ഭാരവാഹികൾ നടത്തിയത് .

റിപ്പോർട്ട്: സലിം കോട്ടയിൽ