കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന് വനിതാ വേദി
Saturday, August 17, 2019 7:48 PM IST
കുവൈത്ത്: കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കൊല്ലം ജില്ലയിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തി "വനിത വേദി രൂപീകരിച്ചു .

പ്രസിഡന്‍റ് സലിം രാജിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം ക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലക്സ് മാത്യു സ്വാഗതം ആശംസിച്ചു. ലാജി ജേക്കബ് , ടി.ഡി. ബിനിൽ, പ്രശാന്ത് , റിനി ബിനോയ് എന്നിവർ സംസാരിച്ചു. ട്രഷറർ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു.

കൺവീനറായി റിനി ബിനോയ് ജോയിന്‍റ് കൺവീനർമാരായി രഞ്ജന ബിനിൽ, ലിൻസി തമ്പി എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ലിസി അലക്സ്, ആര്യ സുഗതൻ, ആശ പ്രശാന്ത്, സ്മിത വിജു, സിനി സന്ദീപ്, ലിനി വിജയൻ ,ലിറ്റി അലക്സാണ്ടർ ,അനിത കുമാരി ,നിഷ സ്റ്റാൻലി എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ